രുചിയൂറും മാങ്ങ ഐസ്,  രണ്ടു ചേരുവകൾ മാത്രം

HIGHLIGHTS
 • മാമ്പഴം കൊണ്ട് രുചിയൂറും ഐസ് എളുപ്പത്തിൽ തയാറാക്കാം
mango-ice
SHARE

മാമ്പഴം കൊണ്ട് രുചിയൂറും ഐസ് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

 • പഴുത്ത മാങ്ങ - 3 എണ്ണം 
 • പഞ്ചസാര - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

 • മാങ്ങ കഴുകി തൊലി കളഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. 
 • ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങളും പഞ്ചസാരയും ചേർത്തു നന്നായി അടിച്ചെടുക്കുക. 
 • ശേഷം സ്റ്റിക് ഐസ് ഉണ്ടാക്കുന്ന മോൾഡിലോ അല്ലെങ്കിൽ ഡിസ്പോസിബിൾ ഗ്ലാസിലോ സ്റ്റീൽ ഗ്ലാസ്സിലോ മാങ്ങ ജ്യൂസ് ഒഴിക്കുക. 
 • ശേഷം അലൂമിനിയം ഫോയിൽ പേപ്പർ  വച്ച് മൂടി നടുവിലായി ഐസ് സ്റ്റിക്ക് ഇറക്കി കൊടുക്കുക. 
 • ഒരു 8 മണിക്കൂർ ഫ്രീസറിൽ വച്ച് തണുപ്പിക്കുക. 
 • ഐസ് എടുക്കാൻ നേരിയ ചൂട് വെള്ളത്തിൽ മോൾഡോ / ഗ്ലാസോ ഇറക്കി  വയ്ക്കണം. 
 • ഇങ്ങനെ ചെയ്താൽ പെട്ടെന്ന് ഐസ് എടുക്കാനാകും. 
 • ടേസ്റ്റി മാങ്ങ ഐസ് റെഡി. 

English Summary : Easy mango Ice cream recipe with basic ingredients.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS