ADVERTISEMENT

രുചികരമായ മുറുക്ക് എളുപ്പത്തിൽ തയാറാക്കി ചായയ്ക്കൊപ്പം കൊറിക്കാം. 

ചേരുവകൾ 

  • അരിപ്പൊടി - 2 കപ്പ് 
  • കടലമാവ് -  ½ കപ്പ്
  • വെണ്ണ - 2 ടേബിൾസ്പൂൺ 
  • ജീരകം  - 1 ടീസ്പൂൺ
  • കായപ്പൊടി  - ¼ടീസ്പൂൺ
  • ഉപ്പ് 
  • വെളിച്ചെണ്ണ 
  • വെള്ളം 

തയാറാക്കുന്ന വിധം 

  • ഒരു ബൗളിലേക്കു അരിപ്പൊടി, കടലമാവ്, ജീരകം, കായപ്പൊടി, ഉപ്പ്, വെണ്ണ എന്നിവ ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം വെള്ളം കുറേശേ ചേർത്തു നന്നായി കുഴച്ചു നല്ല ഒരു സോഫ്റ്റ് മാവാക്കി എടുക്കുക. ഇനി മുറുക്ക് ഉണ്ടാക്കുന്ന  അച്ചിലേക്കു മാവു നിറച്ച ശേഷം ചൂടായ എണ്ണയിലേക്കു മുറുക്കു പിഴിഞ്ഞ് ഇടുക. 
  • ചെറിയ തീയിൽ മുറുക്കു നന്നായി ക്രിസ്പിയാകുന്നതു വരെ വറക്കുക. 
  • ശേഷം വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം. 
  • വളരെ എളുപ്പത്തിൽ ടേസ്റ്റിയും ക്രിസ്പിയുമായ ബട്ടർ മുറുക്കു വീട്ടിൽ തയാറാക്കാം. 

English Summary : Murukku adds the perfect crunch to your evening tea.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com