ADVERTISEMENT

മനോഹരം വളരെ പുരാതനമായ ഒരു പാലക്കാടൻ വിഭവമാണ്‌, പേരുപോലെ മനോഹരമായ ഒരു വിഭവമാണ് ഇത്.

ചേരുവകൾ

  • കടലമാവ് - 1 കപ്പ്
  • അരിപ്പൊടി - 1കപ്പ്
  • ഉഴുന്ന് മാവ് - 1 സ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - ആവശ്യത്തിന്
  • ശർക്കര - 1 കപ്പ്
  • ചുക്ക് - 1 സ്പൂൺ
  • ഏലയ്ക്ക - 1 സ്പൂൺ
  • എണ്ണ - 1/2 ലിറ്റർ 

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിലേക്കു കടലമാവ്, അരിപ്പൊടി, ഉഴുന്നുമാവ് എന്നിവ ചേർത്ത് ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്തു കുഴച്ചെടുക്കുക.
  • മുറുക്കിന്റെ ചില്ല് ഇട്ട് ഇടിയപ്പത്തിന്റെ അച്ചിൽ മാവ് നിറച്ചു ചൂടായ എണ്ണയിലേക്കു പിഴിഞ്ഞ് ഒഴിച്ച് വറുത്ത് എടുക്കുക.
  • വറുത്ത പലഹാരം നീളത്തിൽ പൊട്ടിച്ചു വയ്ക്കുക.
  • ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ശർക്കരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഉരുക്കി അരിച്ചു ചുക്ക് പൊടിയും ഏലയ്ക്കാ പൊടിയും ചേർത്തു നന്നായി കുറുക്കി എടുക്കുക. കുറുക്കി കഴിഞ്ഞാൽ ഉണ്ടാക്കി വച്ച പലഹാരം അതിലേക്കു ചേർത്തു ശർക്കര പൂർണ്ണമായും അതിൽ പിടിക്കുന്നതു വരെ ഇളക്കി കൊണ്ടിരിക്കുക. 

English Summary : Manoharam, a traditional sweet made for marriages and other auspicious occasions and events.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com