ADVERTISEMENT

നല്ല നാടൻ വിഭവം ആണ്‌ അവൽ ചമ്മന്തിപ്പൊടി, ഒത്തിരി കാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ഒന്നാണ് ഈ ചമ്മന്തിപ്പൊടി.

 

ചേരുവകൾ

  • അവൽ - ഒരു കപ്പ്‌
  • വറ്റൽ മുളക് - 10 എണ്ണം
  • ഇഞ്ചി - 2 സ്പൂൺ
  • തേങ്ങ - 4 സ്പൂൺ
  • പുളി - ഒരു ചെറിയ കഷ്ണം
  • ജീരകം - ഒരു സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കായപ്പൊടി - അര സ്പൂൺ
  • കറിവേപ്പില - 3 തണ്ട്

 

തയാറാക്കുന്ന വിധം

  • ഒരു ചീന ചട്ടിയിൽ അവൽ നന്നായി വറത്തു മാറ്റി വയ്ക്കുക.
  • ചീന ചട്ടി ചൂടാകുമ്പോൾ, തേങ്ങ, ഇഞ്ചി, പുളി, വറ്റൽമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറത്തു എടുക്കുക.
  • എല്ലാം നന്നായി വറത്തു കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്കു മാറ്റി, അവൽ കൂടെ ചേർത്തു ആവശ്യത്തിന് ഉപ്പും കായപ്പൊടിയും ചേർത്ത് നന്നായി വറുത്ത് എടുക്കാം.
  • വളരെ രുചികരമായ ഒരു ചമ്മന്തിപ്പൊടിയാണ് ഇത്, കുറെ നാൾ സൂക്ഷിച്ചു വയ്ക്കാനും സാധിക്കും. എണ്ണ ഒട്ടും ഉപയോഗിക്കാത്ത വിഭവം ആയതു കൊണ്ടു വളരെ ഹെൽത്തിയുമാണ്.
  • ദോശ, ഇഡ്ഡലി, ചോറ്, കഞ്ഞി എന്നിവയ്‌ക്കൊപ്പം വളരെ നല്ലൊരു കൂട്ടാണ് ഈ ചമ്മന്തിപ്പൊടി.

 

English Summary : Try out this easy recipe of spicy and delicious chammanthi podi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com