ADVERTISEMENT

പുട്ട്, ഇടിയപ്പം, ചപ്പാത്തി എല്ലാത്തിനും നല്ല കോമ്പിനേഷനായൊരു ചെറുപയർ തേങ്ങാപ്പാൽക്കറി.

ചേരുവകൾ

  • ചെറുപയർ – 1/2 കപ്പ്
  • പച്ചമുളക് – 3
  • ഇഞ്ചി – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 3
  • ചെറിയ ഉള്ളി – 10
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • തേങ്ങാപ്പാൽ – 1 കപ്പ്
  • കടുക് – 1 ടീസ്പൂൺ
  • ചുവന്ന മുളക് – 2
  • കറിവേപ്പില
  • വെളിച്ചെണ്ണ
  • ഉപ്പ്

തയാറാക്കുന്ന വിധം

ചെറുപയർ കഴുകി പ്രഷർ കുക്കറിൽ ഇട്ട് മഞ്ഞൾപ്പൊടി, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കുക. വെന്തതിനു ശേഷം ആവശ്യത്തിന് ഉപ്പും വെള്ളവും തേങ്ങാപ്പാലും ചേർത്തു തിളപ്പിച്ച് വാങ്ങുക. 

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇടുക. പൊട്ടി കഴിയുമ്പോൾ വെളുത്തുള്ളി, ചുവന്ന ഉള്ളി, മുളക്‌, കറിവേപ്പില എന്നിവ ഇട്ട് മൂപ്പിച്ച് കറിയിൽ ഒഴിക്കുക. ചെറുപയർ തേങ്ങാപ്പാൽ  കറി തയാർ.

English Summary : Green gram coconut milk curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com