ADVERTISEMENT

ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെ എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

  • ഉഴുന്നുപൊടി - 1 കപ്പ്
  • ഗോതമ്പുപൊടി - 2 കപ്പ്
  • അരിപ്പൊടി - 1 കപ്പ്
  • ചോറ് - ഒരു പിടി
  • വെള്ളം - ആവശ്യത്തിന്(ഏകദേശം 3 കപ്പ്)
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉഴുന്ന് കഴുകി ഉണക്കിയ ശേഷം പൊടിക്കുക (ഈ പൊടി വായു കടക്കാത്ത പാത്രത്തിൽ ഒരു മാസം വരെ സൂക്ഷിക്കാം).

ഒരു വലിയ പാത്രത്തിൽ ഗോതമ്പുപൊടി, അരിപ്പൊടി, ഉഴുന്നുപൊടി എന്നിവ ചേർത്ത് ഇളക്കി എടുക്കാം. ഒരുപിടി ചോറ് കുറച്ചു വെള്ളമൊഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇത് പൊടിയിലേക്കു ചേർത്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കി എടുക്കാം (ഇതിലേക്കു 2½ മുതൽ 3 കപ്പ് വരെ വെള്ളം ഉപയോഗിക്കാം). മാവ് വളരെ അയഞ്ഞതോ കട്ടിയുള്ളതോ ആകരുത്.

ഇത് 8 മുതൽ 10 മണിക്കൂർ വരെ മൂടി വയ്ക്കുക. മാവ് പൊങ്ങി വന്നാൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കിയശേഷം ഇഡ്ഡലി തട്ടിൽ വെളിച്ചെണ്ണ പുരട്ടി മാവ് ഒഴിച്ച് 10 മിനിറ്റ് ആവിയിൽ വേവിക്കുക.

English Summary : Making Idli using urad dal flour is an easy and quick way to prepare soft and fluffy idli. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com