പ്രഭാത ഭക്ഷണത്തിന് ഒരു സ്പെഷൽ പൂരി

HIGHLIGHTS
  • സ്പെഷൽ പൂരി, ഈ രീതിയിൽ തയാറാക്കാം
special-poori
SHARE

ഗോതമ്പുപൊടിയും കുറച്ച് മസാല കൂട്ടുമെല്ലാം ചേർത്തൊരു സ്പെഷൽ പൂരി.

ചേരുവകൾ
ഗോതമ്പു പൊടി      –     1 കപ്പ്‌
റവ                          –     2 ടേബിൾസ്പൂൺ 
എണ്ണ                       –       1 ടീസ്പൂൺ 
ഉപ്പ്                          –      ആവശ്യത്തിന്
വെള്ളം                     –   ആവശ്യത്തിന് 

മസാല തയാറാക്കാൻ
കടലമാവ്                    –       3 ടേബിൾ സ്പൂൺ
മുളകുപൊടി                –       1 ടീസ്പൂൺ
കാശ്മീരി മുളകുപൊടി   –  1/2 ടീസ്പൂൺ
മല്ലിപ്പൊടി                      –    3/4 ടീസ്പൂൺ
ചാറ്റ് മസാല                  –    1/2 ടീസ്പൂൺ
ഉപ്പ്                                –     ആവശ്യത്തിന്


ചെറുപയർ പരിപ്പ് കുതിർത്തത് –  2 ടേബിൾ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത് - 1/4 കപ്പ്‌
മല്ലിയില - 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം വിഡിയോ കാണാം
ഗോതമ്പു പൊടിയും റവയും ആവശ്യത്തിന് വെള്ളം ചേർത്ത് പൂരിക്ക് പാകത്തിൽ കുഴച്ചെടുക്കുക.
ലേശം എണ്ണ മുകളിൽ തടവി 10 മിനിറ്റ് അടച്ചു വയ്ക്കുക.
കടലമാവും മസാലകളും കുറച്ചു വെള്ളം ചേർത്ത്  മിക്സ് ചെയ്തു വയ്ക്കുക.
കുറച്ചു കട്ടിയിൽ തേയ്ക്കുവാൻ ഉള്ള പരുവത്തിൽ ആയിരിക്കണം മിക്സ് ചെയേണ്ടത്.
ശേഷം പൂരിക്ക് പരത്തുന്ന പോലെ കുറച്ചു കനത്തിൽ വട്ടത്തിൽ ഗോതമ്പു മാവ് പരത്തി എടുക്കുക.
അതിനു മുകളിലേക്കു കടലമാവിന്റെ കൂട്ട് തേച്ചു കൊടുക്കുക.
അതിന്റെ മുകളിൽ കുതിർത്ത ചെറുപയർ പരിപ്പും സവാളയും മല്ലിയിലയും ഇട്ടു കൊടുക്കുക.
ചെറുതായി ഒന്ന് അമർത്തി വച്ചു കൊടുക്കുക.
നല്ല ചൂടായ എണ്ണയിൽ പൂരി വറുക്കുന്നതു പോലെ വറുത്തെടുക്കാം.

English Summary : Quick and Easy Homemade Katlama.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA