വൃത്തിയാക്കാൻ ആവശ്യമുള്ള ചെറിയ ഉള്ളി എടുക്കുക. അതിൽ ആദ്യം നല്ലത് മാത്രം മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്കു ചെറിയ ഉള്ളി ഇട്ട് ഒരു മിനിറ്റ് കുതിർത്തി വയ്ക്കുക.
ശേഷം കൈ വച്ചു നന്നായി തിരുമ്മി കൊടുക്കുക. അപ്പോൾ തന്നെ തൊലി അടർന്നു പോകുന്നത് കാണാം. അതിനുശേഷം അതേ വെള്ളത്തിൽ നിന്നും തൊലി മാറ്റി ഉള്ളി മാത്രം എടുക്കുക.
അതിലേക്കു നല്ല വെള്ളം ഒഴിച്ച് ഒന്ന് കഴുകി രണ്ടു അറ്റം മുറിച്ചു മാറ്റുക.
ഉള്ളി നല്ല വൃത്തിയായി കിട്ടും.
English Summary : Easy way to peel shallots in 1 minute.