കുറ്റി ഇല്ലാതെയും പുട്ടുണ്ടാക്കാം, അതും വാഴയിലയിൽ

HIGHLIGHTS
  • പുട്ട് കുറ്റിയില്ലാതെ സൂപ്പർ പുട്ട് തയാറാക്കാം
bananaleaf-puttu
SHARE

പുട്ടു കുറ്റി ഇല്ലാതെ പുട്ട് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പുട്ട് പൊടി - 2 കപ്പ്‌
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം- കുഴയ്ക്കാൻ ആവശ്യത്തിന്
  • വാഴയില - ഒരെണ്ണം
  • തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം വിഡിയോ കാണാം

വാഴയില നീളത്തിൽ മുറിച്ചത് റോൾ പോലെ മടക്കി ഒരു ഈർക്കിലോ, ടൂത്ത് പിക്ക് കൊണ്ടോ കുത്തി ഇഡ്ഡലി തട്ടിൽ വയ്ക്കുക, ഒരു പാത്രത്തിൽ പുട്ടുപൊടി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു നനച്ചു എടുക്കുക.

വാഴയില റോളിന്റെ ഉള്ളിൽ ഒരു സ്പൂൺ തേങ്ങ ഒരു സ്പൂൺ പുട്ട് പൊടി വീണ്ടും തേങ്ങ എന്നിവ നിറച്ചു ഇഡ്ഡലി പാത്രം അടച്ച് നന്നായി ആവിയിൽ വേവിച്ചു് എടുക്കുക.

വാഴയിലയിൽ തയാറാക്കുന്നതു കൊണ്ട് തന്നെ വളരെ മൃദുലമായ നല്ല മണമുള്ള പുട്ടാണ് വാഴയില പുട്ട്, കൂടാതെ കാഴ്ചയിൽ അത്രയും ഭംഗിയുള്ള ഒന്നാണ് വാഴയില പുട്ട്, പുട്ട് കുറ്റി ഇല്ലാതെയും പുട്ടുണ്ടാക്കാം.

English Summary : It’s very easy to prepare steamed puttu.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA