തേങ്ങാക്കൊത്ത് അച്ചാർ, പഴമയിലേക്ക് ഒരു തിരിഞ്ഞു നോട്ടം

HIGHLIGHTS
 • നാടൻ രീതിയിൽ തേങ്ങാക്കൊത്ത് അച്ചാർ
coconut-pickle
SHARE

പഴയകാലത്തു തറവാടുകളിൽ ഉണ്ടായിരുന്ന അച്ചാർ രുചിയാണിത്. നാടൻ രീതിയിൽ  തേങ്ങാക്കൊത്ത് അച്ചാർ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

ചേരുവകൾ

 • തേങ്ങ - ഒരെണ്ണം
 • വെളുത്തുള്ളി - 4 സ്പൂൺ
 • ഇഞ്ചി - 4 സ്പൂൺ
 • പച്ചമുളക് - 4 സ്പൂൺ
 • കറിവേപ്പില - 4 സ്പൂൺ
 • മഞ്ഞൾപ്പൊടി - 1 സ്പൂൺ
 • മുളകുപൊടി - 3 സ്പൂൺ
 • ചെറിയ ജീരകം - 2 സ്പൂൺ
 • വറ്റൽ മുളക് - 10 എണ്ണം
 • കായപ്പൊടി - ഒന്നര സ്പൂൺ
 • ഉലുവ - ഒരു സ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • മല്ലിപ്പൊടി - കാൽ സ്പൂൺ
 • വെള്ളം -കാൽ കപ്പ്
 • നല്ലെണ്ണ - 250 ഗ്രാം
 • വിനാഗിരി – ആവശ്യമെങ്കിൽ 

തയാറാക്കുന്ന വിധം

തേങ്ങാക്കൊത്തു ചെറുതായി മുറിച്ച ശേഷം കഴുകി മാറ്റി വയ്ക്കുക.

ഒരു ചീന ചട്ടിയിൽ വറ്റൽ മുളക്, ഉലുവ, ചെറിയ ജീരകം, കറിവേപ്പില എന്നിവ നന്നായി വറുത്തെടുത്ത ശേഷം മിക്സിയിൽ പൊടിച്ചു എടുത്തു മാറ്റിവയ്ക്കുക.

ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്കു നല്ലെണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്തു നന്നായി ചൂടായി വരുമ്പോൾ കറിവേപ്പില ചേർക്കുക. ഒപ്പം തേങ്ങാക്കൊത്തും ചേർത്തു നന്നായി വറക്കുക. ബ്രൗൺ കളറായി തുടങ്ങുമ്പോൾ അതിലേക്കു മഞ്ഞൾപ്പൊടി, മുളകുപൊടി, കായപ്പൊടി, മല്ലിപ്പൊടി, ഉപ്പ്, പൊടിച്ചു വച്ച കൂട്ടും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 

വെള്ളം ചേർത്തു വീണ്ടും നന്നായി കുറുകി എണ്ണ തെളിഞ്ഞു വരുന്നതു വരെ വയ്ക്കുക. 

ആവശ്യമെങ്കിൽ ഒരു സ്പൂൺ വിനാഗിരി ചേർക്കാവുന്നതാണ്. ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്‌ലിക്കും എല്ലാം ഒപ്പം കഴിക്കാവുന്ന അച്ചാറാണ് തേങ്ങാ അച്ചാർ.

നല്ലെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് കൂടുതൽ കാലം കേടു കൂടാതെ സൂക്ഷിക്കാം.

English Summary :  Traditional spicy coconut pickle recipe by Asha Rajanarayanan 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS