ADVERTISEMENT

ചപ്പാത്തി ഉപയോഗിച്ചു പെട്ടന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം. തലേന്നത്തെ ചപ്പാത്തിയും ഉപയോഗിക്കാം. സ്‌കൂൾ കുട്ടികൾക്കു ടിഫിൻ ബോക്സിൽ കൊടുത്തു വിടുകയും ചെയ്യാം.

 

ചേരുവകൾ 

  • ചപ്പാത്തി  - 2 എണ്ണം
  • കാബേജ് - 1 ഇല
  • തക്കാളി - 1 എണ്ണം
  • ഇഞ്ചി – ¼ ഇഞ്ച് കഷ്ണം  
  • ഉരുളക്കിഴങ്ങ് – 1 എണ്ണം
  • സവാള – ½ എണ്ണം
  • ബീൻസ് – 4 to 5 എണ്ണം
  • കാരറ്റ് – 1 എണ്ണം
  • ഉപ്പ്  - ആവശ്യാനുസരണം
  • മഞ്ഞൾപ്പൊടി – ½ സ്പൂൺ
  • ഗരം മസാല  - ½ സ്പൂൺ
  • കുരുമുളകുപൊടി – ¼ സ്പൂൺ
  • വെളിച്ചെണ്ണ - 3 സ്പൂൺ
  • കടുക് – ½ സ്പൂൺ
  • ജീരകം – ½ സ്പൂൺ
  • ഉണക്കമുളക് – 1 എണ്ണം
  • വെള്ളം  - ½ ഗ്ലാസ്

 

തയാറാക്കുന്ന വിധം

ചപ്പാത്തി ചെറിയ നാട പോലെ മുറിയ്ക്കുക. പച്ചക്കറികൾ എല്ലാം ചെറിയ കഷ്ണങ്ങളായി മുറിച്ച് വയ്ക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞു വയ്ക്കുക. ചീനച്ചട്ടി സ്റ്റൗവിൽ വച്ച് ചൂടാക്കുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കടുക്, ജീരകം, ഉണക്കമുളക് എന്നിവ ഇട്ട് തീ കുറച്ച് വയ്ക്കുക. കടുക് പൊട്ടിക്കഴിയുമ്പോൾ ഇഞ്ചി അരിഞ്ഞത് ചേർക്കാം. 

പിന്നീട് സവാള മുറിച്ചു വച്ചത് ഇട്ട് അത് ഗോൾഡൻ ബ്രൗൺ കളർ ആവുന്നതു വരെ ചെറിയ തീയിൽ ചൂടാക്കുക.  കുറച്ച് ഉപ്പ് ചേർത്താൽ വേഗം വെന്ത് കിട്ടും. അതിന് ശേഷം മുറിച്ചു വച്ച വെജിറ്റബിൾസ് എല്ലാം ഇട്ട്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത്  ഇളക്കി യോജിപ്പിക്കുക. 

 

അതിലേയ്ക്കു വെള്ളം ചേർത്ത് ചീനച്ചട്ടി അടച്ച് വയ്ക്കുക. സ്ററൗ ചെറിയ തീയിൽ ആണെന്ന് ഉറപ്പ് വരുത്തുക. 8-10 മിനിറ്റിനു ശേഷം തുറന്ന് വെജിറ്റബിൾസ് എല്ലാം വെന്തോ എന്ന് നോക്കുക. വെന്തിട്ടില്ലെങ്കിൽ വെള്ളം ആവശ്യത്തിന് ഒഴിച്ചു കൊടുത്ത് വീണ്ടും അടച്ചു വച്ച് വേവിക്കാം. വെന്ത് കഴിഞ്ഞാൽ അടപ്പ് തുറന്ന് വെള്ളം വറ്റിച്ച് എടുക്കുക. അതിലേക്കു ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്തു ഇളക്കി യോജിപ്പിക്കുക. ചപ്പാത്തി മുറിച്ചു വച്ചത് ചേർത്തു ഇളക്കി യോജിപ്പിക്കുക. സ്റ്റൗ ഓഫ് ആക്കാം. ചപ്പാത്തി വെജ് നൂഡിൽസ് തയാർ.

 

English Summary : Chapathi vegetable noodles, healthy lunchbox recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com