പ്രഭാത ഭക്ഷണത്തിന് പുട്ട് വ്യത്യസ്തമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പുട്ട് - 2 കഷ്ണം
- സവാള - 1 ഇടത്തരം വലിപ്പം, ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 2 അരിഞ്ഞത്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- ഉപ്പ്
- ഗരം മസാല - 1/4 ടീസ്പൂൺ
- വെളിച്ചെണ്ണ - 1 ടേബിള് സ്പൂണ്
- കടുക് - 1/4 ടീസ്പൂൺ
- മുട്ട - 2 എണ്ണം
- കറിവേപ്പില
- ഇഞ്ചി - 1/2 ടീസ്പൂൺ, ചെറുതായി അരിഞ്ഞത്
ചിക്കൻ ഗ്രേവി (അല്ലെങ്കിൽ മട്ടൺ/ബീഫ്) - 4 ടേബിൾസ്പൂൺ അല്ലെങ്കിൽ ആവശ്യാനുസരണം.
തയാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കി കടുകും സവാളയും ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വീണ്ടും ഒരു മിനിറ്റിനു ശേഷം മുട്ട ചേർത്ത് ഇടത്തരം ചൂടിൽ വഴറ്റാം. ഇതിലേക്കു പൊടിച്ച പുട്ടും ചിക്കൻ ഗ്രേവിയും ചേർക്കാം.
മഞ്ഞൾപ്പൊടിയും ഗരം മസാലയും ചേർത്തു നന്നായി യോജിപ്പിക്കാം.
തീ ഓഫ് ചെയ്ത് കുറച്ചു നേരം വയ്ക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.
English Summary : Thattukada style puttum muttayum.