കറിവേപ്പില ഇഡ്‌ഡലി, കറി ഇല്ലെങ്കിലും കഴിക്കാം

HIGHLIGHTS
 • കറി വേപ്പിലയുടെ മണവും രുചിയും ചേർന്നു നല്ല  ഹെൽത്തി ഇഡ്‌ഡലി
curry-leaves-idli
SHARE

ചെറിയ പച്ച നിറത്തിൽ, കറി ഇല്ലെങ്കിലും കഴിക്കാവുന്ന കറിവേപ്പില ഇഡ്ഡലി.

ചേരുവകൾ

 • ഇഡ്ഡലി അരി - 2 കപ്പ്
 • ഉഴുന്ന് - കാൽ കപ്പ്
 • ഉലുവ - 1 സ്പൂൺ
 • കറി വേപ്പില - അര കപ്പ്
 • ചുവന്ന മുളക് - 2 എണ്ണം
 • തുവര പരിപ്പ് - 3 സ്പൂൺ
 • കടല പരിപ്പ് - 3 സ്‌പൂൺ
 • കുരുമുളക് - അര സ്പൂൺ
 • ജീരകം - അര സ്പൂൺ
 • ഉപ്പ് - ആവശ്യത്തിന്
 • ഇഞ്ചി - ഒരു ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

അരിയും ഉഴുന്നും ആറു മണിക്കൂർ വെള്ളത്തിൽ ഇട്ട് ഉലുവയും ചേർത്ത് അരച്ച് ഒരു രാത്രി മുഴുവൻ മാവ് പൊങ്ങാൻ വയ്ക്കുക .

ഒരു ചീന ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്കു കറിവേപ്പില നന്നായി വറത്തു മാറ്റുക, ചട്ടിയിൽ തുവര പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, കടല പരിപ്പ്, കുരുമുളക്, ജീരകം, ഇഞ്ചി  എന്നിവ നന്നായി വറുത്ത് എടുക്കുക.

തണുത്തതിനു ശേഷം വറുത്ത കറിവേപ്പിലയും ബാക്കി ചേരുവകളും നന്നായി പൊടിച്ചെടുക്കുക. പൊടിച്ച കൂട്ട് ഇഡ്‌ഡലി മാവിൽ ചേർത്ത് ഇളക്കി യോജിപ്പിക്കുക. സാധാരണ ഇഡ്ഡലി തയാറാക്കുന്നതു പോലെ തയാറാക്കി എടുക്കുക.

കറി വേപ്പിലയുടെ മണവും  രുചിയും ചേർന്നു നല്ല  ഹെൽത്തി ഇഡ്‌ഡലി. വറുത്തു ചേർത്ത ചേരുവകൾ കൂടെ ആകുമ്പോൾ കറി ഇല്ലാതെയും ഈ ഇഡ്‌ഡലി കഴിക്കാവുന്നതാണ്. 

English Summary : Soft idlis tossed in flavorful and tasty curry leaves.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS