കറികൾ ഒന്നും ഇല്ലാതെ തന്നെ ഈ പുട്ടു കഴിക്കാം, പ്രഭാത ഭക്ഷണത്തിനു മാത്രമല്ല, വൈകിട്ടു ചായയ്ക്ക് ഒപ്പവും ഉപയോഗിക്കാം.
ചേരുവകൾ
- നന്നായി പഴുത്തു മധുരമുള്ള മാങ്ങ - 2 എണ്ണം
- പുട്ടുപൊടി - ഒരു കപ്പ്
- തേങ്ങ ചിരകിയത് - 1 കപ്പ്
- ഉപ്പ് - 1/2 സ്പൂൺ
തയാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് അരിഞ്ഞു മിക്സിയിൽ വെള്ളം ഇല്ലാതെ അരച്ചെടുക്കുക.
ഒരു പാത്രത്തിൽ പുട്ടുപൊടിയും ഉപ്പും ചേർത്തു കുഴച്ച് അതിലേക്കു മാങ്ങാ അരച്ചതു കുറച്ചു കുറച്ചായി ചേർത്തു മാങ്ങയുടെ നനവു കൊണ്ടു മാവു കുഴയ്ക്കുക. മാങ്ങാ മാത്രം ചേർക്കുന്നതു കൊണ്ടു നല്ല നിറവും രുചിയും മണവുമുള്ള പുട്ട് ലഭിക്കും. കുഴച്ച മാവ് തേങ്ങാ ചേർത്തു ആവിയിൽ വേവിച്ചു എടുക്കാം.
English Summary : Soft mango puttu is extremely delicious.