ഗോതമ്പുപൊടിയും ചെറുപഴവും ചേർത്ത ഓട്ടട, നാടൻ രുചി

HIGHLIGHTS
  • ഗോതമ്പുപൊടിയും ചെറുപഴവും ചേർത്ത് എളുപ്പത്തിൽ തയാറാക്കാം
pazham-ottada
SHARE

ഗോതമ്പുപൊടിയും ചെറുപഴവും ചേർത്ത് എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഓട്ടട. വെറും 5 മിനിറ്റു കൊണ്ടു തയാറാക്കി എടുക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രഭാത ഭക്ഷണമായും നാലുമണിപലഹാരമായും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും വളരെ നല്ലതാണ്.

ചേരുവകൾ

  • ചെറു പഴം - 4
  • ഗോതമ്പുപൊടി - മുക്കാൽ കപ്പ്
  • തേങ്ങ ചിരകിയത് - അരക്കപ്പ്
  • ശർക്കര - 4 ടേബിൾസ്പൂൺ
  • ഉപ്പ് - കാൽ ടീസ്പൂൺ
  • ജീരകം - അര ടീസ്പൂൺ
  • നെയ്യ് -  ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

പഴം നന്നായി ഉടച്ചെടുക്കുക. പാളയംകോടൻ പഴമോ, റോബസ്റ്റ പഴമോ ഇഷ്ടമുള്ള ഏത് പഴം വേണമെങ്കിലും ഉപയോഗിക്കാം.

ഉടച്ച പഴത്തിലേക്ക് തേങ്ങ ചിരകിയത്, ശർക്കര, ഉപ്പ്, ജീരകം ഇവ ചേർത്തു നന്നായി യോജിപ്പിക്കുക.

ഗോതമ്പുപൊടി കുറേശ്ശേ ചേർത്തു നന്നായി കുഴച്ചെടുക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല പഴത്തിന്റെ നനവിൽ നന്നായി കുഴഞ്ഞു കിട്ടും. ചപ്പാത്തി മാവിനെക്കാൾ അൽപംകൂടി അയവിൽ കുഴച്ചെടുക്കുക.

ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്തു യോജിപ്പിക്കുക.

ഒരു വാഴയിലയിൽ തയാറാക്കിയ മാവിൽ നിന്നും രണ്ട് ടേബിൾസ്പൂൺ വച്ചതിനുശേഷം  രണ്ടായി മടക്കുക.

ഒരു ദോശക്കല്ല് ചൂടാക്കി തയാറാക്കിയ ഓട്ടട നിരത്തി വയ്ക്കുക. രണ്ടു മിനിറ്റ് അടച്ചു വച്ച് വേവിക്കുക.

ഒരു വശം ബ്രൗൺ നിറമാകുമ്പോൾ തിരിച്ചിട്ട് മറുവശവും ബ്രൗൺ നിറമാകുന്നതുവരെ ചുട്ടെടുക്കുക.

വെന്തുകഴിയുമ്പോൾ അല്പം നെയ്യ് കൂടി പുരട്ടി കൊടുത്താൽ രുചികരമായ ഓട്ടട തയാർ.

English Summary : Ottada is a traditional snack of Kerala that is usually enjoyed as a breakfast dish or with evening tea.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS