ADVERTISEMENT

അരി അരയ്ക്കുകയോ പൊടിക്കുകയോ ചെയ്യണ്ട, 10 മിനിറ്റു കൊണ്ട് നല്ല നാടൻ  ഉണ്ണിയപ്പം തയാറാക്കാം.

 

ചേരുവകൾ

  • ഗോതമ്പു പൊടി - 1.5 കപ്പ്‌
  • റവ - 1/2 കപ്പ്‌
  • കട്ടിയുള്ള ശർക്കരപ്പാനി  - 3/4 കപ്പ്‌ ( മധുരത്തിന് അനുസരിച്ച് )
  • ചെറിയ പഴം - 1 എണ്ണം 
  • ഏലക്കായ പൊടിച്ചത് - 1/4 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌ 
  • ഉപ്പ്  - 1/8 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/8 ടീസ്പൂൺ
  • നെയ്യ് - 1 ടീസ്പൂൺ 
  • എണ്ണ / നെയ്യ് - ഉണ്ടാകുവാൻ ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ ഗോതമ്പു പൊടിയും റവയും ഒരു നുള്ള് ഉപ്പും ശർക്കരയും പഴവും വെള്ളവും  ചേർത്തു നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം ജീരകവും എള്ളും തേങ്ങാക്കൊത്തും  ഒരു സ്പൂൺ നെയ്യും ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക.

5 മിനിറ്റിനു ശേഷം ബേക്കിങ് സോഡ ചേർത്തു ഇളക്കുക.

 

ചൂടായ ഉണ്ണിയപ്പകാരയിൽ എണ്ണയോ നെയ്യോ ഒഴിച്ചു ഉണ്ണിയപ്പം ഉണ്ടാക്കി എടുക്കാം.

 

English Summary : Unniyappam in 10 minutes, Instant recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com