ഗോതമ്പുമാവും ചക്കപ്പഴവും ചേർത്ത് ഇലയട, ആവിയിൽ വേവിച്ച് എടുക്കാം

HIGHLIGHTS
  • ചക്കപ്പഴവും ഗോതമ്പുമാവും ചേർത്തൊരു ടേസ്റ്റി ചക്ക അട
chakka-ada
SHARE

ചക്കപ്പഴവും ഗോതമ്പുമാവും ചേർത്തൊരു ടേസ്റ്റി ചക്ക അട തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • നന്നായി പഴുത്ത മധുരമുള്ള ചക്ക - 2 കപ്പ്
  • ഗോതമ്പ് മാവ് - 2 കപ്പ്
  • ശർക്കര - 1 കപ്പ്
  • വെള്ളം - 1 1/2 ഗ്ലാസ്‌
  • വാഴയില - ആവശ്യത്തിന്
  • ഏലയ്ക്കാപ്പൊടി - 1 സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

ചക്കക്കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്കു മാറ്റി, ഏലയ്ക്ക പൊടിയും ചേർത്തു നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്കു ഗോതമ്പു മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കിയത് എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ചു വച്ചു മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേവിച്ചു എടുക്കുക. ഗോതമ്പ് ആയതുകൊണ്ടു തന്നെ വളരെ ഹെൽത്തിയും രുചികരവുമാണ്‌.

English Summary : A sweeter and yummier Ila ada using jackfruit and wheat.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
FROM ONMANORAMA