ADVERTISEMENT

ഒന്നര കപ്പ് ഗോതമ്പുപൊടിയും കുറച്ചു അവലും തേങ്ങയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് നല്ല ഉഷാറാക്കാം. എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

•തേങ്ങ ചിരകിയത് - 1/2 കപ്പ്
•വെള്ള അവൽ  - 1/2 കപ്പ്
•പഞ്ചസാര - 1 ടീസ്പൂൺ
•വെള്ളം - 2 കപ്പ്
•ഗോതമ്പുപൊടി - 1 1/2 കപ്പ്
•ഉപ്പ് - പാകത്തിന്
•വെളിച്ചെണ്ണ - 1 ടീസ്പൂൺ
•ബേക്കിങ് സോഡ - 1/2 ടീസ്പൂൺ
•നെയ്യ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം 

•മിക്സിയുടെ വലിയ ജാർ എടുത്ത്  അതിലേക്കു തേങ്ങ ചിരവിയതും അവലും വെള്ളവും പഞ്ചസാരയും ഗോതമ്പു പൊടിയും ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്തു മയത്തിൽ അരച്ചെടുക്കുക. 

•ഇത്  ഒരു പാത്രത്തിലേക്ക്  ഒഴിച്ചതിനു  ശേഷം ബേക്കിങ് സോഡ കൂടെ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. 

•ശേഷം ചെറിയ തീയിൽ വച്ച് അപ്പം ഉണ്ടാക്കാം. കുമിളകൾ  വന്ന് കഴിഞ്ഞു  സ്വല്പം നെയ്യ് കൂടെ പുരട്ടിക്കൊടുക്കാം. സ്വാദിഷ്ടമായ ഗോതമ്പ് അപ്പം റെഡി 

English Summary : Soft gothambu appam recipe by Deepthi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com