ADVERTISEMENT

ഭക്ഷണമാണെങ്കിലും പാനീയമാണെങ്കിലും വൈവിധ്യമില്ലെങ്കിൽ ആർക്കും മടുക്കും. മുന്തിരി, പൈനാപ്പിൾ, ആപ്പിൾ...ജ്യൂസുകളുടെ മെനു തീർന്നോ? പ്ലം വേവിച്ചൊരു ജ്യൂസ് പരീക്ഷിച്ചാലോ?

ചേരുവകൾ

∙ പ്ലം - 5 എണ്ണം
∙ വെള്ളം - 2 ഗ്ലാസ്‌
∙ പഞ്ചസാര - 3 സ്പൂൺ
∙ ഐസ് ക്യൂബ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാത്രത്തിൽ വെള്ളം വച്ചു ചൂടാകുമ്പോൾ അതിലേക്ക് പ്ലം ചേർത്ത് നന്നായി തിളപ്പിക്കുക. വെന്തു കഴിഞ്ഞാൽ കുരു കളഞ്ഞു ചൂടു വെള്ളവും പഞ്ചസാരയും ചേർത്ത് മിക്സിയിൽ അരച്ച് ജ്യൂസ്ഗ്ലാസിൽ ഒഴിച്ച് ആവശ്യത്തിന് ഐസ് ക്യൂബ് ചേർത്തു കുടിക്കാവുന്നതാണ്.

English Summary : Plum Juice, healthy and refreshing drink.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com