ADVERTISEMENT

തേങ്ങാപ്പാൽ  ചേർത്തിട്ടുള്ള ഒരു വിഭവമാണ് പാൽ കപ്പ. വെറുതെ കഴിക്കാനും വളരെ രുചികരമാണ് പാൽകപ്പ.

ചേരുവകൾ

  • കപ്പ - 1 കിലോഗ്രാം (വേവിച്ചത്)
  • എണ്ണ - 2 സ്പൂൺ
  • കടുക് - 1 സ്പൂൺ
  • ജീരകം - 1 സ്പൂൺ
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി - 2 സ്പൂൺ 
  • കറിവേപ്പില - 2 തണ്ട്
  • കുരുമുളക് - 2 സ്പൂൺ
  • തേങ്ങാപ്പാൽ - 3 ഗ്ലാസ്‌
  • ഉപ്പ് - 1 1/2 സ്പൂൺ

തയാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച്, കടുകും ജീരകവും പൊട്ടിച്ച്, ഇഞ്ചി ചതച്ചതും പച്ചമുളക് കീറിയതും ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കുക.
 

അതിലേക്കു കുറച്ചു കുരുമുളകും കറിവേപ്പിലയും ചേർത്തു ചൂടാക്കി, വേവിച്ച കപ്പയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചു തേങ്ങാപ്പാലും ഉപ്പും ചേർത്ത് അടച്ചു വച്ചു നന്നായി കുറുകുമ്പോൾ വിളമ്പാം.

English Summary : Tapioca cooked in the creamy coconut milk is an iconic Malabari dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com