ചോലെ ബട്ടുര, പരമ്പരാഗതമായ ഒരു പഞ്ചാബി വിഭവം

HIGHLIGHTS
 • പഞ്ചാബി ഹോട്ടലുകളിൽ കിട്ടുന്ന പോലത്തെ ബട്ടുര വീട്ടിലും തയാറാക്കിയെടുക്കാം
Bhatura
SHARE

പരമ്പരാഗതമായ ഒരു പഞ്ചാബി വിഭവമാണ് ചോലെ ബട്ടുര. മൈദ കൊണ്ട് തയാറാക്കുന്ന പൂരിയും വെള്ളക്കടല കറിയും ആണ് ചോലെ ബട്ടൂര എന്ന് അറിയപ്പെടുന്നത്. പഞ്ചാബി ഹോട്ടലുകളിൽ കിട്ടുന്ന പോലത്തെ ബട്ടുര വീട്ടിലും തയാറാക്കിയെടുക്കാൻ പറ്റും. വെള്ളക്കടല കറി കൂട്ടി മാത്രമല്ല തനിയെ കഴിക്കാനും ഇഷ്ടമുള്ള ഏത് കറി കൂട്ടി കഴിക്കാനും നല്ല രുചിയാണ്.

ചേരുവകൾ

 • മൈദ - 2 കപ്പ്
 • റവ - കാൽ കപ്പ്
 • തൈര് - അരക്കപ്പ്
 • ഉപ്പ് - ഒരു ടീസ്പൂൺ
 • പഞ്ചസാര - ഒരു ടീസ്പൂൺ
 • ബേക്കിങ് സോഡ - അര ടീസ്പൂൺ
 • പാൽ - മാവ് കുഴയ്ക്കാൻ ആവശ്യത്തിന്
 • റിഫൈൻഡ് ഓയിൽ - 2 ടേബിൾ സ്പൂൺ + വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

 • റവയും തൈരും കൂടി യോജിപ്പിച്ച് 15 മിനിറ്റ് കുതിരാനായി വയ്ക്കുക.
 • മൈദയിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിങ് സോഡ ഇവ ചേർത്ത് യോജിപ്പിക്കുക.
 • രണ്ട് ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ച് പുട്ടുപൊടി നനയ്ക്കുന്നതുപോലെ കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
 • റവയും തൈരും ചേർന്ന മിശ്രിതവും ആവശ്യത്തിന് പാലും ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
 • 10 മിനിറ്റോളം മാവ് നന്നായി കുഴച്ചെടുക്കണം.
 • തയാറാക്കിയ മാവ് അടച്ചുവച്ച് രണ്ടു മണിക്കൂർ മാറ്റിവയ്ക്കുക.
 • രണ്ടു മണിക്കൂറിനു ശേഷം ചെറിയ ഉരുളകളാക്കി എണ്ണമയം പുരട്ടി പൂരി പരത്തുന്നത് പോലെ പരത്തുക.
 • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഗോൾഡൻ ബ്രൗൺ നിറത്തിൽ വറത്തുകോരാം.

English Summary : Bhatura is a soft and fluffy flatbread made with fermented dough and is extremely popular in the North Indian states.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}