ADVERTISEMENT

ചോറിനും  കഞ്ഞിക്കും ദോശയ്ക്കും ഇതു മതി, കൂടാതെ മടിയുള്ള ദിവസം തയാറാക്കാൻ പറ്റിയ വിഭവം, പച്ചക്കറി ഒന്നും ഇല്ലെങ്കിലും ഊണ് കഴിക്കാൻ ഇതു മതി.

ചേരുവകൾ

  • പപ്പടം - 4 എണ്ണം (വറത്തത്)
  • നാളികേരം -1/2 മുറി തേങ്ങ ചിരകിയത്
  • ചുവന്നുള്ളി - 10 എണ്ണം
  • ഇഞ്ചി - 2 സ്പൂൺ
  • മുളകു പൊടി - 2 സ്പൂൺ
  • പുളി - 1 നെല്ലിക്കാ വലിപ്പം
  • കറിവേപ്പില - 3 തണ്ട്
  • ഉപ്പ് - 1 സ്പൂൺ

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ഇഞ്ചി, ഉള്ളി അരിഞ്ഞത്, കറിവേപ്പില, നാളികേരം, ഉപ്പ്, മുളകു പൊടി, പുളി, വറുത്ത പപ്പടം എല്ലാം ഒന്നിച്ച് ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. വളരെ രുചികരമായ ഒന്നാണ് പപ്പട ചമ്മന്തി.

English Summary :  Pappad Chammanthi is a traditional styled innovative side dish.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com