ADVERTISEMENT

കപ്പ അവിയൽ ഉച്ചയ്ക്ക് ചോറിന്റെ കൂടെ മാത്രമല്ല വൈകിട്ട് ചായയ്ക്കൊപ്പവും രാത്രി ലഘു ഭക്ഷണമായും കഴിക്കാം.

 

ചേരുവകൾ

  • കപ്പ നീളത്തിൽ അരിഞ്ഞത് - 1 കിലോഗ്രാം
  • തേങ്ങ - 1/2 മുറി
  • പച്ചമുളക് - 2 എണ്ണം
  • ജീരകം - 1 സ്പൂൺ
  • മഞ്ഞൾ പൊടി - 1 സ്പൂൺ
  • വെളിച്ചെണ്ണ - 3 സ്പൂൺ
  • കറിവേപ്പില - 3 തണ്ട്

 

തയാറാക്കുന്ന വിധം

കപ്പ തോൽ കളഞ്ഞു കഴുകി നീളത്തിൽ അരിഞ്ഞു എടുക്കുക. ശേഷം പ്രഷർ കുക്കറിൽ 2 വിസിൽ വച്ചു വേവിക്കുക. മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം, കറിവേപ്പില, മഞ്ഞൾ പൊടി എന്നിവ ചതച്ചെടുക്കുക. വേവിച്ച കപ്പ വീണ്ടും കഴുകി ഒരു മൺ ചട്ടിയിലേക്ക് എടുത്തു ചതച്ച കൂട്ടും ഉപ്പും വെളിച്ചെണ്ണയും ചേർത്തു കൈകൊണ്ടു കുഴച്ചു ചെറിയ തീയിൽ ചൂടാക്കി വേവിച്ച് എടുക്കുക.

 

English Summary : Kappa for all seasons - many avatars of the magic starch root.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com