മധുരമുള്ള കേക്കിൽ അൽപം പുളി കൂടി ആയാലോ...!

HIGHLIGHTS
 • രുചിയൂറും ഓറഞ്ച് കേക്ക് വീട്ടിൽ തയാറാക്കാം
orangecake
SHARE

രുചിയൂറും ഓറഞ്ച് പൗണ്ട്  കേക്ക് തയാറാക്കുന്നത് എങ്ങനെയാണെന്നു നോക്കാം.

ചേരുവകൾ

 • മൈദ – 250 ഗ്രാം
 • ബേക്കിങ് പൗഡർ - 1½ ടീസ്പൂൺ
 • ബേക്കിങ് സോഡാ - ¼ ടീസ്പൂൺ
 • ഉപ്പ് - ¼ ടീസ്പൂൺ
 • ബട്ടർ - 150 ഗ്രാം
 • പൊടിച്ച പഞ്ചസാര – 150 ഗ്രാം
 • മുട്ട – 4
 • ഓറഞ്ച് തൊലി ചുരണ്ടിയത് – 1 ടീസ്പൂൺ
 • ഓറഞ്ച് എസ്സൻസ് - ½ ടീസ്പൂൺ
 • പാൽ - ½ കപ്പ്
 • ഓറഞ്ച് ജ്യൂസ് - ¼ കപ്പ്
 • ഓറഞ്ച് ഫുഡ് കളർ - 2-3 തുള്ളി

ഓറഞ്ച് ഗ്ലേസിങ്ങിന് :

 • പൊടിച്ച പഞ്ചസാര – 1 കപ്പ്
 • ഓറഞ്ച്  ജ്യൂസ്  - 2-3 ടേബിൾസ്പൂൺ
 • ബട്ടർ - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് മൈദ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, ഉപ്പ് എന്നിവ അരിച്ചെടുത്ത് മാറ്റിവയ്ക്കുക.

മറ്റൊരു പാത്രത്തിൽ ബട്ടറും പൊടിച്ച പഞ്ചസാരയും ചേർത്ത് അടിച്ചു മയപ്പെടുത്തുക. ഇനി മുട്ടയുടെ മഞ്ഞ ഓരോന്നായി ചേർത്ത് അടിച്ചെടുക്കുക.

ഓറഞ്ച് തൊലി, എസ്സൻസ് എന്നിവ ചേർത്ത് ഇളക്കിയ ശേഷം അരിച്ചു വച്ച പൊടി കുറേശ്ശേയായി ചേർത്ത് ഇടയ്ക്ക് പാലും ഒഴിച്ച് യോജിപ്പിച്ചെടുക്കുക. ഇനി ഓറഞ്ച് ജ്യൂസ് ചേർത്തിളക്കാം. അല്പം ഓറഞ്ച് ഫുഡ് കളർ കൂടി ചേർക്കാം.

മുട്ടയുടെ വെള്ളയിൽ പഞ്ചസാര പൊടിച്ചത് ചേർത്തു നന്നായി അടിച്ചു പതപ്പിച്ച ശേഷം തയാറാക്കി വച്ച മാവിലേക്കു കുറേശ്ശെയായി ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കാം.

ഈ മാവ് വെണ്ണ തടവി മയപ്പെടുത്തിയ ബട്ടർ പേപ്പർ ഇട്ട ലോഫ് ടിന്നിലേക്ക് ഒഴിച്ചു കൊടുത്തശേഷം 165 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 50 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.

ഓറഞ്ച് ഗ്ലേസ് തയാറാക്കാനായി ഒരു കപ്പ് പൊടിച്ച പഞ്ചസാരയിലേക്കു രണ്ട് മൂന്ന് ടേബിൾസ്പൂൺ ഓറഞ്ച്  ജ്യൂസ്  ഒഴിച്ച് ഇളക്കി യോജിപ്പിച്ചശേഷം ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് ഇളക്കി എടുക്കാം. കേക്ക് നന്നായി തണുത്തശേഷം ഗ്ലേസ് മുകളിൽ ഒഴിച്ചു കൊടുക്കാം.

English Summary : This soft and moist orange cake could be enjoyed with tea or coffee.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}