ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. എളുപ്പത്തിൽ ഒരു മെഴുക്കുപുരട്ടി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ബീറ്റ്‌റൂട്ട് – 2
- സവാള – 1
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- ഉഴുന്നു പരിപ്പ് – 1 ടീസ്പൂൺ
- കറിവേപ്പില
- വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാൽ കടുകും ഉഴുന്നു പരിപ്പും ഇട്ട് മൂത്തതിനു ശേഷം സവാള ചേർക്കുക. കറിവേപ്പില ഇടുക. നന്നായി വഴറ്റിയതിനു ശേഷം പൊടികൾ ചേർക്കുക.
ബീറ്റ്‌റൂട്ട് ഇട്ട് ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിച്ചതിനു ശേഷം അടച്ചു വച്ച് 10 മിനിറ്റ് വേവിച്ചെടുക്കുക.
ബീറ്റ്‌റൂട്ട് മെഴുക്കുപുരട്ടി തയാർ.
English Summary : Kerala Style Beetroot Mezhukkupuratti Recipe by Mamta V. N