ADVERTISEMENT

മാവ് ഇങ്ങനെ അരച്ചാൽ പതഞ്ഞു പൊങ്ങി വരും,  വെള്ളയപ്പം സ്വാദോടെ തയാറാക്കാം.

 

ചേരുവകൾ

  • പച്ചരി         - 4 ഗ്ലാസ്‌
  • ചോറ്         - 2 ഗ്ലാസ്‌
  • യീസ്റ്റ്        - 1/4 സ്പൂൺ
  • ഉപ്പ്             - 1 1/2 സ്പൂൺ
  • പഞ്ചസാര  - 1 സ്പൂൺ
  • വെള്ളം       - 2 ഗ്ലാസ്‌

 

തയാറാക്കുന്ന വിധം

പച്ചരി 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക, ശേഷം മിക്സിയുടെ ജാറിൽ പച്ചരി, ചോറ്, യീസ്റ്റ് എന്നിവ ചേർത്തു നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച്, 8 മണിക്കൂർ അടച്ചു വയ്ക്കുക. അതിനുശേഷം ഉപ്പു ചേർത്തു നന്നായി കലക്കി 15 മിനിറ്റ് വയ്ക്കുമ്പോൾ, മാവ് നല്ലതുപോലെ പതഞ്ഞു വരും. അപ്പച്ചട്ടി വച്ച് ചൂടാക്കി മാവ് ഒഴിച്ച് ചുറ്റിച്ച് അടച്ച് വേവിച്ച് എടുക്കുക. നല്ല പഞ്ഞി പോലത്തെ അപ്പം തയാറാക്കി എടുക്കാം.

 

English Summary : Soft and tasty vellayappam can be easily prepared.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com