ADVERTISEMENT

അച്ചപ്പം കറുമുറ തിന്നാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ക്രിസ്പി അച്ചപ്പം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയും. അരി പൊടിക്കുകയും വേണ്ട അരയ്ക്കുകയും വേണ്ട, വളരെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഈ അച്ചപ്പത്തിന്റെ രുചിക്കൂട്ട് പരിചയപ്പെടാം.

ചേരുവകൾ

•വറുത്ത അരിപ്പൊടി (ഇടിയപ്പം/ പാലപ്പപൊടി) - 500 മില്ലിഗ്രാം
•ഒന്നാം പാൽ (വലിയ ഒരു തേങ്ങയുടേത് ) - 2 കപ്പ്
•പഞ്ചസാര - 8 ടേബിൾസ്പൂൺ
•കറുത്ത എള്ള് - 1 1/2 ടീസ്പൂൺ
•മുട്ട - 2
•ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം  

കടകളിൽ നിന്നും കിട്ടുന്ന അപ്പം ഇടിയപ്പം പൊടിയാണ് ഇതിന് ആവശ്യം. വറുത്ത അരിപ്പൊടിയായിരിക്കാൻ ശ്രദ്ധിക്കണം.  അരിപ്പൊടി എടുക്കുന്നതു കൊണ്ടു തന്നെ അരി കുതിർക്കേണ്ടതിന്റെ ആവശ്യം വരുന്നില്ല. 

•വറുത്ത അരിപ്പൊടി അരക്കിലോ ഒരു ബൗളിൽ എടുത്തു മാറ്റിവയ്ക്കുക. ശേഷം ഒരു വലിയ തേങ്ങ ചിരകി അതിലേക്കു മൂന്ന് കപ്പ് വെള്ളം ഒഴിച്ചു മിക്സിയിലിട്ട് അടിച്ചു നല്ല കട്ടിയുള്ള രണ്ട് കപ്പ് പാൽ പിഴിഞ്ഞെടുക്കുക. 

• കുഴിയുള്ള ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ചൊഴിച്ചു നന്നായി അടിച്ചെടുക്കുക. ഇതിലേക്കു  ഒരു നുള്ള് ഉപ്പും പഞ്ചസാരയും ചേർത്തു വീണ്ടും അടിച്ചെടുക്കുക. ആവശ്യമെങ്കിൽ  കുറച്ചു തേങ്ങാ പാൽ കൂടെ ചേർക്കാം. ശേഷം വറുത്ത അരിപ്പൊടി കൂടെ ഇട്ടു നന്നായി യോജിപ്പിക്കുക. ഇനി തേങ്ങാ പാൽ കൂടെ  ചേർത്തു ദോശമാവിനേക്കാൾ അയഞ്ഞ  പരുവത്തിൽ  കലക്കി എടുക്കുക. ഇതിലേക്ക് എള്ള് കൂടെ ചേർത്തു അര മണിക്കൂർ മാറ്റി വയ്ക്കാം.

• അച്ചപ്പം ഉണ്ടാക്കുന്നതിനുള്ള അച്ച്, തലേദിവസം നന്നായി കഴുകി തുടച്ച് വെളിച്ചെണ്ണ തൂത്ത് വെയിലത്ത് വച്ചാൽ പിറ്റേന്ന് അച്ചപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ വിട്ടു കിട്ടും. 

• അര മണിക്കൂറിനു ശേഷം എണ്ണ ചൂടാക്കി അച്ചപ്പം ഓരോന്നായി ചുട്ടെടുക്കാം. 


English Summary : Crunchy achappam onam special recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com