ചോറിനൊപ്പം ഒഴിച്ചുകൂട്ടാൻ സ്വാദേറും വെള്ളരിക്ക മോരുകറി

HIGHLIGHTS
 • എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ഒന്നാണ് മോരു കറി
vellarikka-morucurry-recipe
SHARE

എളുപ്പത്തിൽ രുചികരമായി തയാറാക്കാവുന്ന ഒന്നാണ് മോരു കറി അല്ലെങ്കിൽ പുളിശ്ശേരി. സദ്യയിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് പുളിശ്ശേരി. മലയാളിയുടെ രുചിക്കൂട്ടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണിത്. വെള്ളരിക്ക, മാമ്പഴം, പൈനാപ്പിൾ, പഴം, ചേന, കായ തുടങ്ങിയവയൊക്കെ വച്ച് നമുക്ക് പുളിശ്ശേരി വയ്ക്കാം. നല്ല പുളിയുളള മോരുകറിയും ഉപ്പേരിയുമുണ്ടെങ്കിൽ ചോറിനു മറ്റൊന്നും വേണ്ട. 

ചേരുവകൾ

 • വെള്ളരിക്ക കഷ്ണങ്ങൾ - 500 ഗ്രാം
 • ചുവന്നുള്ളി ചതച്ചത് - 10 എണ്ണം
 • ഇഞ്ചി അരിഞ്ഞത് - ചെറിയ കഷ്ണം
 • പച്ചമുളക് അരിഞ്ഞത് - 3 എണ്ണം
 • കറിവേപ്പില - ആവശ്യത്തിന്
 • ഉപ്പ് - ആവശ്യത്തിന്
 • മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
 • വെള്ളം - ആവശ്യത്തിന്
 • തേങ്ങ ചിരകിയത് - 1 കപ്പ്
 • നല്ലജീരകം - ½ ടീസ്പൂൺ
 • വെളുത്തുള്ളി - 6 അല്ലി
 • പച്ചമുളക് (കാന്താരി) - 6 എണ്ണം
 • പുളിയുള്ള തൈര് - 1 കപ്പ്
 • കുരുമുളകുപൊടി - 1 ടീസ്പൂൺ

താളിക്കുന്നതിന്

 • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
 • കടുക് - 1 ടീസ്പൂൺ
 • ഉലുവ - ¼ ടീസ്പൂൺ
 • വറ്റൽമുളക് - 3 എണ്ണം
 • കറിവേപ്പില - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, വെള്ളരിക്ക കഷ്ണങ്ങൾ എന്നിവ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും വെള്ളവുമൊഴിച്ച് മൂടിവച്ച് വെള്ളരിക്ക വേവുന്നതുവരെ വേവിക്കുക.

തേങ്ങ, നല്ലജീരകം, വെളുത്തുള്ളി, പച്ചമുളക് എന്നിവ തൈര് ചേർത്തു നന്നായി അരച്ചെടുക്കുക.

ഈ അരപ്പ് വെള്ളരിക്കയിലേക്കു ചേർത്തു അല്പം വെള്ളവും കുരുമുളകുപൊടിയും ചേർത്ത് ഇളക്കി കുറഞ്ഞ തീയിൽ തിളപ്പിക്കുക. ഒന്നു തിളച്ചുകഴിഞ്ഞാൽ ചട്ടി തീയിൽ നിന്ന് ഇറക്കി വയ്ക്കാം.

ഇനി കറി താളിക്കുന്നതിനായി ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്കു കടുകും ഉലുവയും ഇട്ട് പൊട്ടിയ ശേഷം വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് ഈ കൂട്ട് കറിയിലേക്കു ഒഴിച്ച് ഇളക്കി എടുക്കാം. ഈ കറി കുറച്ചുനേരം മൂടിവെച്ച് ഉപയോഗിക്കുകയാണെങ്കിൽ കറിയുടെ സ്വാദും മണവും കൂടും.

English Summary : Cucumber buttermilk curry recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}