ADVERTISEMENT

പ്രഭാത ഭക്ഷണത്തിന് ഓട്സ് രുചി ഈ രീതിയിൽ തയാറാക്കി നോക്കൂ...

 

ചേരുവകൾ

  • ഓട്സ് -1 കപ്പ്‌
  • ഉള്ളി - 1 ചെറിയ കഷ്ണം
  • തക്കാളി - 1 ചെറിയ കഷ്ണം
  • മിക്സഡ് ഹെർബ്സ് - 1 നുള്ള്
  • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
  • മാഗി മസാല - 1 പാക്കറ്റ്
  • ഇഞ്ചി - 1 ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് - 2 എണ്ണം
  • മല്ലിയില
  • എണ്ണ - 1 ടീസ്പൂൺ
  • ഉപ്പ്

 

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മിക്സഡ് ഹെർബ്സ് ഇടുക. അതിലേക്കു ഇഞ്ചി, പച്ചമുളക്, സവാള എന്നിവ ചേർത്തു ചെറുതായിട്ട് വഴറ്റുക. അതിലേക്കു തക്കാളി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റി മാഗി മസാല ചേർത്ത് ഇളക്കുക. ഇതിലേക്ക് ഓട്സ് ചേർത്ത് ഒരു മിനിറ്റ് ഇളക്കി യോജിപ്പിക്കുക. അതിലേക്കു 2 കപ്പിന് അടുത്ത് വെള്ളം ചേർത്തു മീഡിയം തീയിൽ വേവിക്കുക. വെള്ളം വറ്റി വന്നാൽ അതിലേക്കു മല്ലിയില അരിഞ്ഞത് ചേർത്തിളക്കി തീ അണയ്ക്കുക.

 

English Summary : Oats upma, weight loss recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com