മിക്സി ഇല്ലാതെ തന്നെ നല്ല സൂപ്പർ ചമ്മന്തി തയാറാക്കാം

HIGHLIGHTS
 • നല്ല സൂപ്പർ രുചിയിൽ തേങ്ങാ ചമ്മന്തി
coconut-chammanthi
SHARE

ചോറിനും കഞ്ഞിക്കും ദോശയ്ക്കും ഇഡ്ഡലിക്കുമൊപ്പം കഴിക്കാൻ സാധിക്കുന്ന നല്ല സൂപ്പർ ചമ്മന്തി. 

ചേരുവകൾ

 • തേങ്ങ - 1/2 മുറി ചിരകിയത്
 • ചെറിയ ഉള്ളി - 10 എണ്ണം
 • മുളക് പൊടി - 1 സ്പൂൺ
 • ജീരകം - 1 സ്പൂൺ
 • കറിവേപ്പില - 4 തണ്ട്
 • പുളി - 2 സ്പൂൺ
 • ഉപ്പ് - 1 സ്പൂൺ
 • എണ്ണ -  1 സ്പൂൺ
 • കടുക് - 1/2 സ്പൂൺ
 • ചുവന്ന മുളക് - 2 എണ്ണം

തയാറാക്കുന്ന വിധം

നാളികേരം ചിരകിയെടുക്കുക. അതൊരു പാത്രത്തിലേക്ക് എടുത്തതിനു ശേഷം, ചെറിയ ഉള്ളി ചെറുതായിട്ട് അരിഞ്ഞെടുക്കുക. അതിന്റെ ഒപ്പം മുളകുപൊടി, ഉപ്പ്, പുളി, ജീരകം, കറിവേപ്പില ഇത്രയും ചേർത്തു കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക.

ഉള്ളിയുടെ  നീരും നാളികേരത്തിന്റെ നനവും കൊണ്ട് ആ ചമ്മന്തി മുഴുവനായി കൈകൊണ്ട് തിരുമ്മി നന്നായിട്ട് കുഴച്ചെടുക്കുക. ശേഷം ഒരു ചീനച്ചട്ടി വച്ച് ചൂടാക്കി ഒരു സ്പൂൺ എണ്ണ ചേർത്തു ചൂടാകുമ്പോൾ കടുക് പൊട്ടിച്ച്, അതിലേക്കു ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് ഈ ചമ്മന്തി തീ കുറച്ചുവച്ച്  2 മിനിറ്റ് ചൂടാക്കി എടുക്കുക.

ഈ ചമ്മന്തി ദോശയുടെ കൂടെയും ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും വളരെ നല്ലതാണ്. മിക്സിയുടെ ആവശ്യം വരുന്നില്ല, വളരെ പെട്ടെന്ന് തയാറാക്കി എടുക്കാവുന്ന രുചികരമായ ചമ്മന്തി.

English Summary : Spicy and delicious coconut chammanthi.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}