പച്ചക്കറികൾ കേടുകൂടാതെ ഫ്രിജിൽ സൂക്ഷിക്കാം, ഈ രീതിയിൽ വൃത്തിയാക്കി മുറിച്ച് സൂക്ഷിച്ചാൽ കറികൾ തയാറാക്കുമ്പോൾ നേരിട്ടു ചേർക്കുകയും ചെയ്യാം. ജോലിക്കു പോകുന്നവർക്ക് വളരെ ഉപകാരപ്രദമാണ് ഈ രീതി.
ബീൻസ്, മുരിങ്ങക്കായ,പയർ, മത്തങ്ങ എന്നിങ്ങനെയുള്ള പച്ചക്കറികൾ ഈ രീതിയിൽ ഫ്രിജിൽ കേടുകൂടാതെ എത്ര ദിവസം വേണമെങ്കിലും സൂക്ഷിക്കാം.
ബീൻസ് ഈ രീതിയിൽ സൂക്ഷിക്കുന്നത് എങ്ങനെയെന്നു നോക്കാം, തോരൻ അല്ലെങ്കിൽ ഫ്രൈഡ് റൈസിനുള്ള പരുവത്തിൽ ബീൻസ് മുറിച്ച് എടുക്കണം.
ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് തീ അണയ്ക്കുക, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ബീൻസ് ചേർക്കുക. ഒരു മിനിറ്റിനു ശേഷം തണുത്ത വെള്ളം നിറച്ച ഒരു പാത്രത്തിലേക്കു ബീൻസ് മാറ്റുക. 5 മിനിറ്റിനു ശേഷം ഇത് ഒരു ഉണങ്ങിയ തുണിയിൽ നിരത്തി വെള്ളം പോകാൻ അനുവദിക്കുക. ശേഷം ഇത് ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിക്കുക.
നാരങ്ങ മുറിച്ച് ഈ രീതിയിൽ രണ്ട് മാസത്തിൽ കൂടുതൽ സിപ്പ് ലോക്ക് ബാഗിൽ ഫ്രീസറിൽ സൂക്ഷിക്കാൻ കഴിയും.
English Summary : Note these tips to keep vegetables fresh.