ADVERTISEMENT

ഏത്  അവസരത്തിലും പെട്ടെന്ന് ഉണ്ടാക്കാവുന്ന വളരെ രുചിയേറിയ ഒരു പലഹാരമാണ് മോമോസ്. ആവിയിൽ വേവിക്കുന്നതു കൊണ്ടു പ്രഷർ അല്ലെങ്കിൽ കൊളസ്ട്രോൾ പോലുള്ള അസുഖങ്ങൾ ഉള്ളവർക്കും പേടി കൂടാതെ കഴിക്കാവുന്ന വിഭവം.

 

ചേരുവകൾ

  • ഗോതമ്പുപൊടി (ആട്ട) - 1 കപ്പ്
  • കാരറ്റ് - 2 എണ്ണം മീഡിയം സൈസ്
  • സവാള - 1 എണ്ണം
  • കാബേജ് - 1/2 
  • ബീൻസ് - 60 ഗ്രാം
  • ഇഞ്ചി - അര ഇഞ്ച് വലുപ്പത്തിൽ
  • വെളുത്തുള്ളി - 5 എണ്ണം
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - 1  ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

 

1. ഫില്ലിങ് തയാറാക്കാൻ

 

കാരറ്റ്, സവാള, ബീൻസ്, കാബേജ്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചെറുതായി അരിയുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ആദ്യം ഇഞ്ചിയും വെളുത്തുള്ളിയും പച്ചമണം പോകുന്നതു വരെ വഴറ്റുക. ഇതിലേക്കു സവാള ചേർത്തു വഴറ്റുക. ഉള്ളി വഴറ്റിയതിനു ശേഷം കാബേജ്, കാരറ്റ്, ബീൻസ് എന്നിവ ചേർത്തു യോജിപ്പിക്കാം. കാബേജിൽ വെള്ളം ഉള്ളതിനാൽ  ഇതിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. ഒന്ന് ചൂടായി കഴിഞ്ഞാൽ ഇതിലേക്കു കുരുമുളകു പൊടിയും ആവശ്യത്തിന് ഉപ്പും ചേർക്കുക. ചാട്ട് മസാലയുടെ രുചി ഇഷ്ടപ്പെടുന്നവർക്ക് അതും ചേർക്കാവുന്നതാണ്.

 

ഇത് അടച്ചു വച്ച് ചെറിയ ഫ്ലെയ്മിൽ അഞ്ചു മിനിറ്റ് വേവിക്കാം. മുഴുവനായി വേവിക്കണമെന്നില്ല. കാരണം, ഇനിയും ആവിയിൽ വേവിക്കേണ്ടതാണ്.

 

2. പുറത്തെ ലെയർ തയാറാക്കാൻ

 

കുഴച്ചു വച്ച ഗോതമ്പു മാവ് ഓരോ ചപ്പാത്തി വലുപ്പത്തിൽ പരത്തി എടുക്കുക. ഇതിൽ നിന്നും ഒരു ഗ്ലാസിന്റെ വട്ടത്തിൽ ചെറിയ വൃത്തങ്ങൾ മുറിച്ചെടുക്കുക. ഈ വൃത്തങ്ങളിൽ ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിങ് തണുത്തതിനു ശേഷം നിറച്ചു മടക്കി എടുക്കുക. 

 

ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ചൂടാക്കി ചെറിയ തീയിൽ പത്തു മിനിറ്റ് ആവിയിൽ വേവിക്കാം. സൂപ്പർ മോമോസ് ടൊമാറ്റോ സോസ് അല്ലെങ്കിൽ നാടൻ ശൈലിയിൽ തേങ്ങാ ചമ്മന്തി ചേർത്തു കഴിക്കാം.

 

English Summary : Momo, you can have differently shaped momos, both veg and nonveg.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com