ADVERTISEMENT

ഗോതമ്പുപൊടിയും ചക്കവരട്ടിയതും ചേർത്തൊരു സൂപ്പർ പലഹാരം എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • ഗോതമ്പു പൊടി - 1 കപ്പ്‌
  • അരിപ്പൊടി - 1/4 കപ്പ്‌
  • ശർക്കര പൊടിച്ചത്  - 1/2 കപ്പ്‌
  • ചക്ക വരട്ടിയത് - 2 ടേബിൾ സ്പൂൺ
  • തേങ്ങ ചിരകിയത് - 1/4 കപ്പ്‌
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌
  • ചുക്കും  ജീരകവും ചേർത്തു പൊടിച്ചത് - 1 ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • നെയ്യ് / എണ്ണ - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം

ഗോതമ്പു പൊടിയും അരിപ്പൊടിയും ചക്ക വരട്ടിയതും ശർക്കരയും ഒരു നുള്ള് ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു യോജിപ്പിക്കുക. അതിലേക്കു ചുക്കും ജീരകവും കൂടി പൊടിച്ചതും എള്ളും കുറച്ചു ജീരകവും തേങ്ങാക്കൊത്തും ചേർത്തു നന്നായി യോജിപ്പിച്ച് 10 മിനിറ്റ് അടച്ചു വയ്ക്കുക. ശേഷം ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണയോ നെയ്യോ ഒഴിച്ചു വറുത്ത് എടുക്കാം.

 

English Summary : Instant wheat unniyappam for snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com