ADVERTISEMENT

പഴമയുടെ ഓർമ്മകൾ ഉണർത്തും രുചിയിൽ നെയ്യപ്പം. ഒരു പ്രാവശ്യം ഇതുപോലെ തയാറാക്കി നോക്കൂ, ഉറപ്പായും ഇഷ്ടപ്പെടും.

ചേരുവകൾ

•പച്ചരി - 2 കപ്പ്
•ശർക്കര - 350 ഗ്രാം
•വെള്ളം - 1 കപ്പ്  
•ഗോതമ്പ്  പൊടി - 6 ടേബിൾസ്പൂൺ 
•ഏലക്കാപ്പൊടി  - 1 ടീസ്പൂൺ
•കറുത്ത എള്ള് - 1 ടേബിൾ സ്പൂൺ
• തേങ്ങ - 1/2 കപ്പ്
•തേങ്ങാക്കൊത്ത് - 1/2 കപ്പ്
•നെയ്യ് - 3 ടേബിൾ സ്പൂൺ
•ഉപ്പ് - 1/2 ടീസ്പൂൺ
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

• അരി കഴുകി 3 കപ്പ് വെള്ളത്തിൽ കുറഞ്ഞത് 4-5 മണിക്കൂർ കുതിർത്തു വയ്ക്കുക. 6 അച്ച് ശർക്കര 1 കപ്പ് വെള്ളത്തിൽ തിളപ്പിച്ച് പാനിയാക്കുക. ഇത് പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.

•ഒരു ഫ്രൈയിങ് പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട്  വറുക്കാൻ തുടങ്ങാം. പകുതി ഫ്രൈ ആകുമ്പോൾ  തേങ്ങ ചിരകിയതും കൂടെ ചേർത്തു സ്വർണ്ണനിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. തീ  ഓഫാക്കിയതിനു ശേഷം എള്ള് ചേർത്തു യോജിപ്പിക്കുക. ചൂടാറാനായി മാറ്റി വയ്ക്കാം.

•കുതർത്തിയ അരി നന്നായി ഉണക്കി എടുക്കുക. മിക്സിയുടെ ഒരു ജാർ എടുത്ത് അതിലേക്ക് അരിയും ശർക്കര നീരും ചേർത്ത് അരച്ചെടുക്കുക. ശേഷം ഗോതമ്പ് പൊടിയും ചേർത്തു  ദോശ മാവിനേക്കാൾ അയഞ്ഞ പരുവത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് ഏലക്കാപ്പൊടിയും ഉപ്പും 1 ടേബിൾ സ്പൂൺ നെയ്യും നേരത്തെ വറുത്തു വച്ച തേങ്ങാക്കൊത്തും  ചേർത്തു നന്നായി കലക്കിയെടുക്കുക. 

•കലക്കിയെടുത്ത  മാവ് രാത്രി മുഴുവൻ അല്ലെങ്കിൽ കുറഞ്ഞത് 8 മണിക്കൂർ പുളിച്ചുവരാൻ അനുവദിക്കുക.

• 8 മണിക്കൂറിനു ശേഷം വറുത്തെടുക്കാൻ വേണ്ടത്ര വെളിച്ചെണ്ണ ഒരു കടായിയിൽ ചൂടാക്കുക. ചൂടുള്ള എണ്ണയിലേക്ക് ഒരു തവി മാവ് ഒഴിക്കുക. സ്വർണ്ണ  നിറമാകുന്നതുവരെ ഇരുവശവും വറുക്കുക. നെയ്യപ്പം റെഡി. 

English Summary : Tradionation Kerala Snack Neyyappam Recipe by Deepthi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com