ADVERTISEMENT

പാലും മുട്ടയും വെണ്ണയും ബ്രഡും എല്ലാം ചേര്‍ത്ത് ഏറ്റവും എളുപ്പത്തില്‍ തയാറാക്കി എടുക്കാവുന്ന ബോംബെ ടോസ്റ്റ് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മള്‍ട്ടി ഗ്രെയ്‌ന്‍ ബ്രഡ് ഉപയോഗിച്ചാല്‍ കൂടുതല്‍ ഹെല്‍ത്തിയുമാക്കാം.

ചേരുവകൾ:  

•  മള്‍ട്ടി ഗ്രെയ്‌ന്‍ ബ്രൗണ്‍ ബ്രഡ് കഷ്ണങ്ങൾ - 6 എണ്ണം
•  മുട്ട - 1
•  പഞ്ചസാര - 2 ടേബിള്‍സ്പൂണ്‍ (കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
•  ഏലക്കാപ്പൊടി - 1/4 ടീ സ്പൂണ്‍
•  ഉപ്പ് - ഒരു നുള്ള്
•  പാൽ - 3/4 കപ്പ്
•  ബട്ടർ / നെയ്യ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

•  മുട്ടയും പഞ്ചസാരയും ഉപ്പും ഏലക്ക പൊടിയും ചേര്‍ത്തു നന്നായി അടിച്ചെടുക്കുക. 

• അതിലേക്കു പാൽ ചേർത്തു ഇളക്കി ഓരോ ബ്രഡ് കഷ്ണങ്ങൾ അതിൽ മുക്കി എടുത്ത് കുറച്ചു ബട്ടർ അല്ലെങ്കിൽ നെയ്യ് തടവിയ ഫ്രൈയിങ് പാനില്‍ ചെറിയ തീയില്‍  രണ്ടു ഭാഗവും മൊരിച്ചെടുക്കുക.

•  തേനും ബട്ടറിന്റെ ചെറിയ കഷ്ണവും വച്ച് വിളമ്പാം.

English Summary : Healthy French toast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com