പ്രമേഹ രോഗികൾക്ക് യാത്ര പോകുമ്പോൾ കരുതാൻ അവൽ ഈന്തപ്പഴം ലഡു

healthy-rice-flakes-dates-nuts-recipe-by-midhila-cheruvally
അവൽ-ഈന്തപ്പഴം ലഡു
SHARE

പ്രമേഹ രോഗികൾക്കറിയാം യാത്ര പോകുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ. ഏതു നിമിഷവും വിശപ്പും ക്ഷീണവും അനുഭവപ്പെടാം. എപ്പോഴും കയ്യിൽ കരുതാനൊരു ഇൗസി സ്നാക്കാണ് അവൽ-ഈന്തപ്പഴം ലഡു. മുതിന്നവർക്ക് മാത്രമല്ല കുട്ടിപ്പട്ടാളത്തിനും ഇതൊരു നാലുമണിപ്പലഹാരമായി നൽകാം

ചേരുവകൾ 

അവൽ - 1 ബൗൾ

ഈന്തപ്പഴം – 1/2 ബൗൾ 

കശുവണ്ടി – 1/4 ബൗൾ 

ബദാം – 1/4 ബൗൾ 

ഏലക്കായ – 2 എണ്ണം 

തയാറാക്കുന്ന വിധം

ചീനച്ചട്ടി സ്റ്റൗവിൽ വെച്ച് ചൂടാക്കി അതിലേക്ക് അവൽ ഇട്ട് ക്രിസ്പി ആകുന്നത് വരെ വറുത്ത് എടുക്കുക. അവൽ വറുക്കുമ്പോൾ ഇടയ്ക്ക് ഇളക്കി കൊടുക്കണം. വറുത്ത അവലും കശുവണ്ടി, ബദാം, ഏലക്കായ എന്നിവയും  മിക്സർ ജാറിലിട്ട് നന്നായി പൊടിച്ച് എടുക്കുക. അതു മാറ്റിവച്ചശേഷം മിക്സർ ജാറിലേക്ക് കുരു കളഞ്ഞു വെച്ച ഈന്തപ്പഴം ഇട്ട് പൊടിച്ച്‌ എടുക്കുക. അതിനൊപ്പം, നേരത്തേ പൊടിച്ച് മാറ്റി വച്ച അവൽ, കശുവണ്ടി, ബദാം എന്നിവയുടെ പൊടിയിട്ട് എല്ലാം കൂടി മിക്സിയിൽ മിക്സ് ആക്കി എടുക്കുക. കൈകൾ കൊണ്ട് ലഡു വലുപ്പത്തിൽ ഉരുട്ടി എടുക്കാം.

വിഡിയോ കാണാം

Content Summary : Healthy Rice Flakes Dates Nuts Recipe by Midhila Cheruvally

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}