ഓട്സ് അവലോസ് പൊടി, തനിനാടൻ രുചിയിൽ

HIGHLIGHTS
 • ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഓട്സ് ചേർത്ത് നല്ല രുചിയുള്ള അവലോസുപൊടി
oats-avalosepodi
SHARE

ഒരു തനി നാടൻ വിഭവമാണ് അവലോസ് പൊടി. ഏറെ ദിവസം കേടാവാതെ സൂക്ഷിച്ചു വയ്ക്കാൻ കഴിയുന്ന ഒരു പലഹാരമാണ് അവലോസുപൊടി. പഴം ചേർത്ത് കഴിക്കാനും പഞ്ചസാര ചേർത്ത് കഴിക്കാനും ശർക്കര ലായനി ചേർത്ത് അവലോസുണ്ടയാക്കി കഴിക്കാനും നല്ലതാണ്. സാധാരണ അരി കുതിർത്ത്, പൊടിച്ച്, വറുത്താണ് അവലോസുപൊടി തയാറാക്കുന്നത്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഓട്സ് ചേർത്ത് നല്ല രുചിയുള്ള അവലോസുപൊടി എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

 • ഓട്സ് - ഒരു കപ്പ്
 • തേങ്ങ ചിരകിയത് - ഒരു കപ്പ്
 • ഏലക്ക - 4
 • കറുത്ത എള്ള് - ഒരു ടേബിൾ സ്പൂൺ
 • ജീരകം - അര ടീസ്പൂൺ
 • ഉപ്പ് - അര ടീസ്പൂൺ
 • പഞ്ചസാര പൊടിച്ചത് - മധുരം അനുസരിച്ച്

തയാറാക്കുന്ന വിധം

 • ഓട്സും ഏലക്കയും കൂടി മിക്സിയിൽ തരുതരുപ്പായി പൊടിച്ചെടുക്കുക.
 • ഇതിലേക്കു ചിരകിയ തേങ്ങ കൂടി ചേർത്ത് ഒന്നുകൂടി പൊടിക്കുക.
 • ഓട്സും തേങ്ങയും ചേർന്ന മിശ്രിതം ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്കു മാറ്റുക.
 • ഇതിലേക്ക് എള്ള്, ജീരകം, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കുക.
 • ചെറിയ തീയിൽ ഇളം ബ്രൗൺ നിറമാകുന്നതുവരെ തുടരെ ഇളക്കി വറുത്തെടുക്കുക. (ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ സമയം എടുക്കും.)
 • ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.
 • മധുരം ഇഷ്ടമുള്ളവർക്ക് ആവശ്യാനുസരണം പഞ്ചസാരയോ, ശർക്കരപ്പാനിയോ ചേർത്തു കഴിക്കാം.

Content Summary : Nadan Avalose Podi with Oats recipe by Ganga Sreekanth.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}
FROM ONMANORAMA