എണ്ണ വേണ്ടെന്നാണോ? ഇതാ ശർക്കര നാരങ്ങ അച്ചാർ!

HIGHLIGHTS
  • ശർക്കര നാരങ്ങ, ഒരിക്കൽ കഴിച്ചാൽ പിന്നെ മറക്കില്ല ഈ രുചി
sweet-lemon-pickle
SHARE

എത്ര കറിയുണ്ടെങ്കിലും തൊട്ടുകൂട്ടാൻ അച്ചാറുണ്ടെങ്കിലേ പലർക്കും തൃപ്തിയാവൂ. കൊതി തോന്നിയാലും അച്ചാറിലെ എണ്ണയുടെ കാര്യമോർക്കുമ്പോൾ പലരും അതുപേക്ഷിക്കും. എന്നാൽ, ഒരു തുള്ളി പോലും എണ്ണ ചേർക്കാതെ, എരിവും മധുരവും പുളിയും ഒത്തുചേർന്ന ശർക്കര നാരങ്ങ അച്ചാർ തയാറാക്കിയാലോ? 

ചേരുവകൾ

  • നാരങ്ങ - അരക്കിലോ
  • ശർക്കര - 300 ഗ്രാം 
  • വെള്ളം - അരക്കപ്പ്
  • പഞ്ചസാര - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - 2 ടേബിൾ സ്പൂൺ
  • മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • കായപ്പൊടി - കാൽ ടീസ്പൂൺ
  • ഉലുവാപ്പൊടി - കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

നാരങ്ങ ആവിയിൽ 15 മിനിറ്റ് വേവിക്കുക. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളാക്കി പഞ്ചസാരയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

അണുവിമുക്തമാക്കിയ ഒരു ഗ്ലാസ് കുപ്പിയിലാക്കി അടച്ചുവയ്ക്കുക. (കഴുകി വൃത്തിയാക്കിയ കുപ്പി ചൂടുവെള്ളം ഒഴിച്ചു കഴുകിയശേഷം അൽപം വിനാഗിരി ഒഴിച്ച് കുലുക്കി കളഞ്ഞാൽ മതി). 5 മുതൽ 7 ദിവസം വരെ ഇങ്ങനെ വയ്ക്കണം. ദിവസവും കുപ്പി ഒന്നു കുലുക്കിക്കൊടുക്കണം.

ശർക്കര അരക്കപ്പ് വെള്ളം ചേർത്തു തിളപ്പിച്ച് അരിച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ അരിച്ചെടുത്ത ശർക്കരപ്പാനി തിളപ്പിക്കുക.

ഇതിലേക്ക് മുളകുപൊടി, കായപ്പൊടി, ഉലുവപ്പൊടി, ഉപ്പ് ഇവ ചേർക്കുക. (എരിവ് കൂടുതൽ വേണമെങ്കിൽ മുളകുപൊടിയുടെ അളവ് കൂട്ടാം).

ശർക്കരപ്പാനി നന്നായി തിളച്ച് കുറുമ്പോൾ, തയ്യാറാക്കിയ നാരങ്ങ ചേർത്ത് യോജിപ്പിക്കുക. നാരങ്ങയും ശർക്കരയും നന്നായി യോജിച്ച് തിളയ്ക്കുമ്പോൾ തീ കെടുത്താം. ചൂടാറുമ്പോൾ വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് സൂക്ഷിക്കാം. ഏറെനാൾ കേടാവാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ അച്ചാർ ചോറിനും ചപ്പാത്തിക്കുമൊപ്പം നല്ല കോംബിനേഷനാണ്.

Content Summary : Sweet Lemon Pickle With Jaggery Recipe by Ganga Sreekanth.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA