ADVERTISEMENT

പ്രഷർ കുക്കറിൽ തയാറാക്കാം രുചിയുള്ള പിങ്ക് പാൽ പായസം.

 

ചേരുവകൾ

  • പായസം അരി - 1/2 ഗ്ലാസ്‌ (150 മില്ലി ഗ്ലാസ്‌ ) (അല്ലെങ്കിൽ മട്ട പൊടി അരി )
  • പഞ്ചസാര - 1 1/4 ഗ്ലാസ്‌
  • പാൽ - 1 ലിറ്റർ

 

തയാറാക്കുന്ന വിധം

പായസം അരി നന്നായി കഴുകിയ ശേഷം പ്രഷർ കുക്കറിൽ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉയർന്ന തീയിൽ 2 വിസിൽ വരെ വേവിച്ചെടുക്കുക. അതിനുശേഷം അടപ്പു തുറന്നു പാൽ, പഞ്ചസാര എന്നിവ ചേർത്തിളക്കി അടപ്പു അടച്ചു ഏറ്റവും താഴ്ന്ന തീയിൽ മിനിമം ഒരു മണിക്കൂർ വയ്ക്കുക. വിസിൽ വരാൻ തുടങ്ങുമ്പോൾ തീ അണച്ചു 10 മിനിറ്റ് മാറ്റി വയ്ക്കുക. വീണ്ടും തീ കത്തിച്ചു താഴ്ന്ന തീയിൽ കുക്ക് ചെയ്യുക. അങ്ങനെ ഒരു മണിക്കൂർ ആകുമ്പോഴേക്കും പായസം നന്നായി കുറുകി നല്ല പിങ്ക് നിറത്തിൽ വിളമ്പാം.

 

English Summary : Easy pressure cooker pal payasam recipe by Rohini.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com