കാശ്മീരി പിങ്ക് ടീ, ചായ ഇഷ്ടപ്പെടുന്നവർക്ക് ചൂടോടെ കുടിക്കാം

HIGHLIGHTS
  • ഈ ചായ കാശ്മീരിന്റെ രുചി വൈഭവങ്ങളിൽ പ്രധാനിയാണ്‌
pink-tea
SHARE

കാശ്മീരി ചായ, പിങ്ക് ടീ, നൂൺ ടീ അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചായ കാശ്മീരിന്റെ രുചി വൈഭവങ്ങളിൽ പ്രധാനിയാണ്‌. ചായ ഇഷ്ടപ്പെടുന്ന മലയാളിക്ക് വളരെ ഇഷ്ടമാകും ഈ പുതിയ ചായ. വ്യത്യസ്ത 

ചേരുവകൾ

  • ഗ്രീൻ ടീ പൗഡർ - 2 സ്പൂൺ
  • പാൽ - 1 ഗ്ലാസ്‌
  • പഞ്ചസാര - 2 സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • സോഡാപ്പൊടി - 1/4 സ്പൂൺ
  • വെള്ളം - 2 ഗ്ലാസ്‌
  • ഏലക്ക - 2 എണ്ണം
  • പട്ട - 1 ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

ഒരു പാത്രം വച്ച് അതിലേക്ക് വെള്ളം ഒഴിച്ച് എലക്കയും പട്ടയും ചേർത്തു കൊടുത്തു ഒപ്പം തന്നെ ഗ്രീൻ ടീ പൗഡർ ചേർത്തു നന്നായി തിളപ്പിക്കാം. തിളച്ചു തുടങ്ങുമ്പോൾ ഒരു നുള്ള്  ഉപ്പും സോഡാപ്പൊടിയും ചേർത്തു കൊടുത്ത് നന്നായി തിളപ്പിക്കുക.

തിളച്ചതിനു ശേഷം രണ്ട് ഗ്ലാസ്‌ വെള്ളം ഒരു  ഗ്ലാസ് ആയി മാറിക്കഴിയുമ്പോൾ ഇത് അരിച്ചു മാറ്റി വയ്ക്കാവുന്നതാണ്. ബാക്കിയുള്ളത് ചായ ഉണ്ടാക്കിയതിനുശേഷം ഫ്രിജിൽ സൂക്ഷിക്കാം. ശേഷം ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് പാൽ തിളപ്പിക്കുക, ഒപ്പം തന്നെ പഞ്ചസാരയും ചേർത്തു കൊടുക്കുക.

തയാറാക്കി വച്ചിട്ടുള്ള  കട്ടൻ ചായ മിക്സ് ഇതിലേക്കു ഒഴിച്ചുകൊടുക്കാം. നല്ല പിങ്ക് നിറത്തിലുള്ള ചായ റെഡി.

Content Summary : Kashmiri tea, is a traditional tea beverage from Kashmir.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}