ADVERTISEMENT

ഇന്ത്യൻ കോഫി ഹൗസിലെ മസാല ദോശ രുചി ഏറെ പ്രസിദ്ധമാണ്. ദോശയുടെ ഉള്ളിലുള്ള മസാല സാധാരണ കാണുന്ന പോലെ മഞ്ഞനിറമല്ല, നല്ല ചുവന്ന നിറമാണ്. വ്യത്യസ്തമായ രുചിയിലും നിറത്തിലും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 1/2 കിലോഗ്രാം 
  • കാരറ്റ്             - 1 എണ്ണം  
  • സവാള            - 2 എണ്ണം 
  • ബീറ്റ്റൂട്ട്           - 1 എണ്ണം 
  • പച്ചമുളക്        - 4 എണ്ണം 
  • നല്ല ജീരകം     -  1 സ്പൂൺ 
  • പെരുംജീരകം  -1 സ്പൂൺ 
  • എണ്ണ                 - 3 സ്പൂൺ 
  • കടുക്               - 1 സ്പൂൺ 
  • ചുവന്ന മുളക് -3 എണ്ണം 
  • കറിവേപ്പില    - 2 തണ്ട് 
  • ഇഞ്ചി                - 2 സ്പൂൺ 
  • വെളുത്തുള്ളി  -2 സ്പൂൺ 
  • ഉഴുന്ന്                - 3 സ്പൂൺ 
  • മഞ്ഞൾ പൊടി - 1 സ്പൂൺ 
  • ഉപ്പ്                       - 1 1/2 സ്പൂൺ

 

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങു തൊലി കളഞ്ഞു നാലായി മുറിച്ചെടുക്കുക, ഒപ്പം തന്നെ ബീറ്റ്റൂട്ട് തോൽ കളഞ്ഞു മുറിച്ച് എടുക്കാം.  ഒപ്പം കാരറ്റും പച്ചമുളകും സവാളയും അരിഞ്ഞെടുക്കുക.

 

ഇതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചതും കൂടി ചേർത്ത് പ്രഷർ കുക്കറിൽ 2 വിസിൽ വരെ വേവിക്കാം.

 

ശേഷം ചൂടാറുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ച് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഉഴുന്നുപരിപ്പ്, പെരുംജീരകം, നല്ല ജീരകം എന്നിവ ചേർത്തു നന്നായി മൂപ്പിച്ച ശേഷം അതിലേക്കു വേവിച്ച  പച്ചക്കറികളും  ചേർത്തു സ്പൂൺ കൊണ്ട് നന്നായി ഉടച്ചെടുക്കുക.

 

അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു വീണ്ടും ഇളക്കി യോജിപ്പിക്കുക. ബീറ്റ്റൂട്ട് ചേർത്തതു കൊണ്ടു തന്നെ ഈ മസാല വളരെയധികം കളർഫുള്ളാണ് നല്ല ചുവപ്പ് കളറിലാണ് ഈ മസാല കാണുന്നത്. സാധാരണ ഇന്ത്യൻ കോഫീ ഹൗസിൽ മസാല ദോശയുടെ  ഉള്ളിലാണ് ഈ മസാല കാണുന്നത്. 

English Summary : Indian coffee house special dosa taste.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com