ADVERTISEMENT

വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കി കൊടുക്കാവുന്ന വ്യത്യസ്തമായ നാലു മണി പലഹാരം

 

ചേരുവകൾ

  • നേന്ത്രപ്പഴം - 2 എണ്ണം
  • ഗോതമ്പു പൊടി - 3/4 കപ്പ്‌
  • മൈദ - 1/4 കപ്പ്‌
  • പഞ്ചസാര - 2 1/2 ടേബിൾ സ്പൂൺ
  • ഏലക്ക - 2 എണ്ണം (ചതച്ചത് )
  • ബ്രെഡ് പൊടി /ബ്രെഡ് മിക്സിയിൽ പൊടിച്ചത്
  • എണ്ണ

 

തയാറാക്കുന്ന വിധം

പഴം തൊലി കളഞ്ഞു ചെറിയ കട്ടിയോടു കൂടി നീളത്തിൽ മുറിക്കുക. 

ഗോതമ്പു പൊടി, മൈദ, പഞ്ചസാര, ഏലക്ക എന്നിവ വെള്ളം കുറച്ച് കുറച്ച് ഒഴിച്ച് മാവ് പോലെ കലക്കി എടുക്കുക. നുറുക്കി വച്ച പഴം കഷ്ണങ്ങൾ അതിൽ മുക്കി എടുത്തു ബ്രഡ് പൊടിയിൽ മിക്സ്‌ ചെയ്യുക.

മീഡിയം തീയിൽ എണ്ണ ചൂടാക്കി അതിൽ ഇട്ട് പുറമേ മൊരിഞ്ഞു ഗോൾഡൻ കളർ ആകുന്നതു വരെ വറുത്തെടുക്കുക.

 

English Summary : Pazham Snacks recipe by Rohini.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com