ADVERTISEMENT

തുളസി ചേർത്ത് ഒരു പുട്ട് തയാറാക്കാം. പലവിധ അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടെയാണ്‌ തുളസി, മഴക്കാല രോഗങ്ങൾക്കെല്ലാം തുളസി നല്ലതാണ്.

 

വളരെ രുചികരവും കാണാൻ വളരെ ഭംഗിയുള്ള പച്ച കളറിൽ ഒരു പുട്ടാണിത്. പുട്ടിന് എങ്ങനെയായിരിക്കും സ്വാദ്  എന്ന സംശയം വേണ്ട! ആവിയിൽ വെന്തു കഴിയുമ്പോൾ ഈ പുട്ടിന്റെ  സ്വാദ് വളരെ കൂടുതലാണ്. കറി ഒന്നുമില്ലെങ്കിലും കഴിക്കാൻ തോന്നുന്ന പുട്ടാണ് ഈ പച്ച കളർ തുളസി പുട്ട്.

 

ചേരുവകൾ

  • പുട്ട് പൊടി - 2 കപ്പ്
  • തുളസി - 1 കപ്പ്
  • വെള്ളം -2 ഗ്ലാസ്‌
  • ഉപ്പ് - 1 സ്പൂൺ
  • തേങ്ങ - 1/2 മുറി തേങ്ങ ചിരകിയത്

 

തയാറാക്കുന്ന വിധം

തുളസിയില മിക്സി ജാറിലേക്ക് എടുത്ത് ഒരു സ്പൂൺ പുട്ടുപൊടിയും ചേർത്ത് നന്നായിട്ടൊന്നു ചതച്ചെടുക്കാം. അരഞ്ഞതിനുശേഷം പുട്ടുപൊടി മറ്റൊരു പാത്രത്തിലേക്ക് എടുത്ത്, പുട്ടുപൊടിയിലേക്ക് അരച്ചെടുത്തിട്ടുള്ള തുളസി മിക്സും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് സാധാരണ പുട്ടിന് നനയ്ക്കുന്നതു പോലെ നനച്ചെടുക്കുക.

 

പുട്ടുകുറ്റിയിൽ‍ തേങ്ങയും പൊടിയും ഇട്ട് ആവിയിൽ വേവിച്ച് എടുക്കാം. നല്ല പച്ച നിറത്തിലുള്ള പുട്ടാണിത്.

 

English Summary : Herbal taste, Thulasiyila puttu recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com