റാഗിപ്പൊടി ചേർത്തു പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും

Mail This Article
വളരെ രുചികരവും ഹെൽത്തിയുമായ റാഗി ദോശയും ഇഡ്ഡലിയും തയാറാക്കാം. ഈ ദോശ കറി ഒന്നുമില്ലെങ്കിലും കഴിക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 ഗ്ലാസ്
- ഉഴുന്ന് -4 സ്പൂൺ
- റാഗി - 1 1/2 കപ്പ്
- ഉപ്പ് - 1 1/2 സ്പൂൺ
- വെള്ളം - 2 ഗ്ലാസ്
- ഉലുവ - 1/4 സ്പൂൺ
തയാറാക്കുന്ന വിധം
അരിപ്പൊടിയും ഉഴുന്നും ഉലുവയും റാഗിയും വെള്ളത്തിലിട്ടു നന്നായി കുതിരാൻ വയ്ക്കുക. റാഗി കഴുകി വൃത്തിയാക്കിയിട്ട് അരിപ്പൊടിയോടൊപ്പം ചേർക്കുക. രണ്ട് മണിക്കൂർ കുതിർന്നതിനു ശേഷം മിക്സിയുടെ ജാറിൽ നന്നായി അരച്ച് എടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഉപ്പും ചേർത്തു കൈ കൊണ്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം അടച്ചു വച്ച് 8 മണിക്കൂർ കഴിഞ്ഞു കലക്കി യോജിപ്പിക്കുക. ഈ സമയം മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. ശേഷം ഇഡ്‌ഡലി തട്ടിലേക്ക് ഒഴിച്ച് ആവിയിൽ വേവിച്ച് എടുക്കാം. ഒപ്പം തന്നെ ദോശക്കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ചു പരത്തി നല്ലെണ്ണ ഒഴിച്ച് സാധാരണ ദോശ പോലെ രുചികരമായി തയാറാക്കി എടുക്കാം.
English Summary : Soft and spongy finger millet Idli and Dosa recipe.