ചൂട് ചോറിനൊപ്പം പപ്പടം ഉപ്പേരി, പെട്ടെന്നു കേടാകില്ല...

HIGHLIGHTS
  • സ്വാദിഷ്ടമായ പപ്പടം ഉപ്പേരി, ചോറ് തീരുന്നത് അറിയില്ല
pappadam-fry
SHARE

ചൂട് ചോറിനൊപ്പം ഇതുപോലൊരു ഉപ്പേരി  ഉണ്ടെങ്കിൽ പിന്നെ വേറൊന്നും  വേണ്ട. ഈ രീതിയിൽ  തയാറാക്കുന്ന പപ്പടം ഉപ്പേരി കുറേ ദിവസം കേടാകാതെ ഇരിക്കും.

ചേരുവകൾ

•പപ്പടം – 10 എണ്ണം
•വെളുത്തുള്ളി ചതച്ചത്  - 2 ടേബിൾസ്പൂൺ 
•കറിവേപ്പില - ഒരു പിടി 
•മുളകുപൊടി - 1 ടേബിൾസ്പൂൺ 
•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്  

തയാറാക്കുന്ന വിധം

•പപ്പടം നന്നായി ചെറുതാക്കി മുറിച്ചെടുക്കുക. ശേഷം എണ്ണയിൽ വറത്തെടുക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം.

•ശേഷം അതേ എണ്ണയിൽ തന്നെ വെളുത്തുള്ളി ചതച്ചതും  കറിവേപ്പിലയും ചേർത്തു നന്നായി വഴറ്റിയെടുക്കുക. ബ്രൗൺ നിറത്തിലാകുമ്പോൾ തീ ഓഫ് ചെയ്തു മുളകുപൊടി കൂടി ചേർക്കാം. 

• ചെറുതായി വഴന്നു കഴിഞ്ഞാൽ  നേരത്തെ വറുത്തു വച്ച പപ്പടം ചേർത്തു പൊടിഞ്ഞു പോകാതെ  ഇളക്കിയെടുക്കുക. സ്വാദിഷ്ടമായ പപ്പടം ഉപ്പേരി തയാർ.

Content Summary : Variety side dish with pappadam.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA