വളരെ ഹെൽത്തിയായ ഒരു ബ്രേക്ക്ഫാസ്റ്റ് രുചി

HIGHLIGHTS
 • മുളകു ചമ്മന്തി ചേർത്തു കഴിക്കാൻ സൂപ്പർ രുചിയാണ്
healthy-breakfast
SHARE

പ്രഭാത ഭക്ഷണത്തിനു സ്വാദിഷ്ടമായി തയാറാക്കാവുന്ന ഒരു നാടൻ രുചിക്കൂട്ട്. അരിപ്പൊടിയും തൈരും തേങ്ങയും പച്ചമുളകും ജീരകവും ചേർത്തു തയാറാക്കുന്ന മാവ് വാഴയിലയിൽ ഒഴിച്ചു വേവിച്ച് എടുക്കാം. ദോശമാവിന്റെ പരുവത്തിലാണു ഈ മാവ് തയാറാക്കുന്നത്. മുളകു ചമ്മന്തി ചേർത്തു കഴിക്കാൻ സൂപ്പർ രുചിയാണ്. 

ചേരുവകൾ

 • അരിപ്പൊടി –  1/2 കപ്പ്
 • തൈര് – 1/4 കപ്പ്‌
 • തേങ്ങ – 1/4 കപ്പ്‌
 • ജീരകം – 1/4 ടീസ്പൂൺ
 • പച്ചമുളക് – 3
 • ഉപ്പ്‌
 • വാഴയില

തയാറാക്കുന്ന വിധം

 • മിക്സിയുടെ ജാറിൽ തേങ്ങ, പച്ചമുളക്, ജീരകം എന്നിവ ചതച്ച് എടുക്കാം. 
 • അരിപ്പൊടിയിലേക്കു ചതച്ചെടുത്ത മിശ്രിതവും തൈരും ഉപ്പും ആവശ്യത്തിനു വെള്ളവും ചേർത്തു യോജിപ്പിക്കുക. 
 • ഇഡ്ഡലി മാവിന്റെ പാകത്തിൽ കലക്കി ഇലയിൽ വച്ചു പരത്തി ആവിയിൽ വേവിച്ചെടുക്കാം. സ്വാദിഷ്ടമായ ഇലയട തയാർ.

Content Summary : Ila Ada, traditional breakfast recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

 • {{item.description}}
FROM ONMANORAMA