പ്രഭാത ഭക്ഷണത്തിനൊരുക്കാം പൂവ് പോലെയുളള ഇഡ്‌ഡലി

HIGHLIGHTS
  • ഇഡ്ഡലി തയാറാക്കുമ്പോൾ അരിയും ഉഴുന്നും ചോറും മാത്രം മതി
soft-idli
SHARE

ആഴ്ചയിൽ ഒരു നേരമെങ്കിലും ഇഡ്ഡലി തയാറാക്കാത്ത വീടുണ്ടോ? പൂവ് പോലെയുളള ഇഡ്‌ഡലി ആർക്കാ ഇഷ്ടമല്ലാത്തത്. അൽപം തേങ്ങാ ചട്ണിയും തക്കാളി ചട്ണിയും സാമ്പാറും ഇഡ്ഡലി പൊടിയും ഉണ്ടെങ്കിൽ രുചി പറയാനില്ല. ഇഡ്ഡലി ഉണ്ടാക്കുമ്പോൾ അരിയും ഉഴുന്നും ചോറും മാത്രം മതി. അവലും ചവ്വരിയും ചേർക്കണ്ട.

ചേരുവകൾ

•പച്ചരി – 2 കപ്പ്
•ഉഴുന്ന് – 1 കപ്പ്
•ചോറ് – 1/2 കപ്പ്
•ഉലുവ – 1/4 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം 

• പച്ചരി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 5 മണിക്കൂർ കുതിർത്തു പുറത്തു വയ്ക്കുക. ശേഷം ഒരു മണിക്കൂർ  ഫ്രിജിൽ വയ്ക്കണം. 

• ഉഴുന്നും ഉലുവയും ഒന്നിച്ചാക്കി  കഴുകി,  നല്ല വെള്ളം ഒഴിച്ച് ( ഈ വെള്ളം ആണ് അരയ്ക്കാൻ എടുക്കുന്നത്) 6 മണിക്കൂർ ഫ്രിജിൽ വയ്ക്കണം.

• 6 മണിക്കൂറിനു ശേഷം ഉഴുന്നു മിക്സിയുടെ വലിയ ജാറിലേക്കു മാറ്റി 2 ഐസ് ക്യൂബ്സ് ഇട്ട് നന്നായി അരച്ചെടുത്തു വലിയ ഒരു പാത്രത്തിലേക്ക്‌ ഒഴിക്കുക. ശേഷം അരി കുതിർത്തതിലെ വെള്ളം ഊറ്റി കളയുക. ഇതിലേക്കു ചോറും 2 ഐസ് ക്യൂബ്സും ഇട്ട് കുറച്ച് തരിയായി അരച്ചെടുക്കുക. വെള്ളം ആവശ്യമെങ്കിൽ ഉഴുന്ന് കുതിരാൻ ഇട്ട വെള്ളം ഒഴിക്കാം. ആവശ്യത്തിന് ഉപ്പ് ചേർത്ത് ഉഴുന്നു മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.

•ഇനി ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്കു ചൂടുവെള്ളം ഒഴിച്ച് കൊടുക്കാം. ഒരു തട്ട്  ഇതിൽ വച്ച് അരച്ചെടുത്ത മാവ് ഇതിലേക്ക് ഇറക്കി വയ്ക്കാം. ശേഷം  തീ ഓഫ് ആക്കി കുക്കർ അടച്ചു വയ്ക്കുക. 6 മുതൽ 8 മണിക്കൂർ പൊങ്ങാൻ വയ്ക്കാം. 

• പൊങ്ങി വന്ന മാവിൽ നിന്ന് ആവശ്യത്തിനു മാവ് എടുത്ത് ഇഡ്ഡലി തട്ടിൽ കുറച്ച് എണ്ണ തേച്ച്, മാവ് ഒഴിച്ച്  10 മിനിറ്റ്‌ ആവിയിൽ വേവിക്കുക. പത്ത് മിനിറ്റു കഴിഞ്ഞ് ഇഡ്ഡലി തട്ട് പുറത്ത് എടുത്ത് കുറച്ചു തണുത്തതിന് ശേഷം ഇഡ്ഡലി ഇളക്കി എടുക്കാം. നല്ല പഞ്ഞി പോലുള്ള ഇഡ്ഡലി റെഡി. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.

Content Summary : Soft idli making traditional recipe.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}