ADVERTISEMENT

വിശേഷ ദിവസങ്ങളിൽ മാത്രമല്ല, പ്രാതലിനും കുട്ടികളുടെ ലഞ്ച് ബോക്സിലും കൊടുത്തു വിടാൻ പറ്റിയ ആരോഗ്യകരമായ വിഭവം. കുട്ടികൾ രുചിക്കട്ടെ നമ്മുടെ തനത് വിഭവങ്ങൾ.

ചേരുവകൾ

  • ഇടിയപ്പം / പത്തിരി പൊടി -1 കപ്പ്‌
  • വെള്ളം -1.5 കപ്പ്‌
  • പച്ചമുളക് ചെറുതായി അരിഞ്ഞത് -1 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് -1/4 കപ്പ്‌
  • കായപ്പൊടി -1/4 ടീസ്പൂൺ
  • നല്ലെണ്ണ -3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കടുക് -1/2ടീസ്പൂൺ
  • ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
  • ചുവന്ന മുളക് -2 എണ്ണം
  • കറി വേപ്പില

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ വെള്ളം തിളപ്പിയ്ക്കാൻ വയ്ക്കുക. അതിലേക്കു 1 ടീസ്പൂൺ നല്ലെണ്ണയും പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരിപ്പൊടി ചേർത്തു കട്ടയില്ലാതെ കുഴച്ചെടുക്കുക. തേങ്ങാക്കൊത്തും 1 ടീസ്പൂൺ എണ്ണയും കൂടി ചേർത്തു രണ്ടു  മിനിറ്റ് അടച്ചു വയ്ക്കുക. കട്ട കൂടാതെ നല്ല സോഫ്റ്റായി കുഴച്ചെടുക്കാം. ചെറിയ ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക.

ഒരു ഫ്രൈയിങ് പാനിൽ 2 ടീസ്പൂൺ നല്ലെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക, ഉഴുന്നു പരിപ്പും ചുവന്ന മുളകും കറി വേപ്പിലയും ചേർത്ത് ഒന്ന് ചൂടാക്കുക. വേവിച്ചു വച്ച കൊഴുക്കട്ടകൾ ചേർത്തു കൊടുക്കുക. 

Content Summary : Ammini kozhukattai, Navarathri special.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com