ADVERTISEMENT

ക്രിസ്മസ് ആഘോഷങ്ങൾക്കു രുചിപകരാൻ അവ്ൻ ഇല്ലാതെ വീട്ടിൽ തന്നെയൊരുക്കാം ടേസ്റ്റി പ്ലം കേക്ക്.

 

ചേരുവകൾ

  • കശുവണ്ടി - 1/2 കപ്പ്
  • ഈന്തപ്പഴം - 1/2 കപ്പ്
  • ചെറി - 1/2 കപ്പ്
  • ട്യൂട്ടി ഫ്രൂട്ടി - 1/ 2 കപ്പ്
  • കറുത്ത മുന്തിരി - 1/ 2 കപ്പ്
  • മുന്തിരി വൈൻ - 1 കപ്പ്
  • ഓറഞ്ച് ജ്യൂസ് - 1/ 2 കപ്പ്
  • ഓറഞ്ച് തൊലി - 2 ടേബിൾസ്പൂൺ
  • തേൻ - രണ്ടു ടേബിൾസ്പൂൺ
  • പഞ്ചസാര - 1 / 4
  • വെള്ളം -1/ 2 കപ്പ്++2 ടേബിൾസ്പൂൺ
  • മൈദ - 1 കപ്പ്
  • ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
  • ബേക്കിങ് സോഡ - കാൽ ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • പഞ്ചസാര - 1/ 2 കപ്പ്
  • മുട്ട - 2 എണ്ണം
  • വാനില എസ്സൻസ് - 1 ടീസ്പൂൺ
  • വെണ്ണ - 100 ഗ്രാം (ഉരുക്കിയത് )
  • കറുവപ്പട്ട - ഒരു കഷ്ണം
  • ഗ്രാമ്പു - 2 എണ്ണം
  • ഏലക്കായ - 2 എണ്ണം
  • ജാതിക്ക - ഒരു ചെറിയ കഷ്ണം
  • ചുക്ക് -ഒരു ചെറിയ കഷ്ണം

 

തയാറാക്കുന്ന വിധം

ഒരു ഫ്രൈയിങ് പാനിലേക്കു കശുവണ്ടി, ഈന്തപ്പഴം, ചെറി, ട്യൂട്ടി ഫ്രൂട്ടി, കറുത്ത മുന്തിരി, മുന്തിരി വൈൻ, ഓറഞ്ച് ജ്യൂസ്, ഓറഞ്ച് തൊലി, മസാലപ്പൊടി എന്നിവ ചേർത്തു യോജിപ്പിച്ച ശേഷം വേവിക്കാൻ വയ്ക്കാം. ജൂസ് എല്ലാം വറ്റി വരുമ്പോൾ തേൻ കൂടി ചേർത്തു യോജിപ്പിക്കാം. സ്റ്റൗ ഓഫ് ചെയ്തു ഇതൊന്നു തണുക്കാൻ വയ്ക്കാം. ഇനി ഒരു ഫ്രൈയിങ് പാനിലേക്കു കാൽ കപ്പ് പഞ്ചസാരയും രണ്ടു ടേബിൾസ്പൂൺ വെള്ളവും ചേർത്തു കാരമലൈസ് ചെയ്യാൻ വയ്ക്കുക. പഞ്ചസാര കാരമലൈസായാൽ സ്റ്റൗ ഓഫ് ചെയ്ത ശേഷം അരക്കപ്പ് തിളപ്പിച്ച വെള്ളം കുറേശ്ശേ ഒഴിച്ചു കൊടുക്കുക. ഇതൊന്നു യോജിപ്പിച്ച് എടുത്താൽ കാരമലൈസ് റെഡി, തണുക്കാൻ മാറ്റി വയ്ക്കാം.

 

ഒരു അരിപ്പയിലേക്ക് ഒരു കപ്പ് മൈദ, ഒരു ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു 3 തവണ അരിച്ചെടുക്കണം. ഈ പൊടിയിൽ നിന്നും ഒന്നര ടേബിൾസ്പൂൺ പൊടി എടുത്തു നേരത്തെ സോക്ക് ചെയ്തു വച്ച ഫ്രൂട്ട്സ് മിക്സിൽ ചേർത്ത് ഒന്ന് ഇളക്കി വയ്ക്കുക. ഒരു മിക്സിയുടെ ജാർ എടുത്തു അതിലേക്കു പൊടിച്ച പഞ്ചസാര, രണ്ടു മുട്ട എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. (അടിക്കുമ്പോൾ മിക്സി ചൂടാകാതെ നിറുത്തി – നിറുത്തി അടിക്കണം) ഈ മുട്ട മിക്സിലേക്കു ഒരു ടീസ്പൂൺ വാനില എസൻസും അര ക്കപ്പ് വെണ്ണ ഉരുക്കിയതും ചേർത്ത് അടിച്ചെടുക്കാം.

 

ഈ മുട്ട മിക്സ് ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം. മുട്ട മിക്സിലേക്കു പഞ്ചസാര കാരമലൈസ് ചെയ്തത് ഒഴിച്ചു കൊടുത്ത് ഒന്ന് യോജിപ്പിക്കുക. ഇനി അരിച്ചു വച്ച പൊടി കുറേശ്ശേ മുട്ട മിക്സിൽ ചേർത്തു ഫോൾഡ് ചെയ്തു എടുക്കുക. ഈ മാവിലേക്കു നേരത്തെ എടുത്തു വച്ച ഫ്രൂട്ട്സ് മിക്സ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്താൽ കേക്ക് മിക്സ് റെഡിയായി. ബട്ടർ പുരട്ടി ബേക്കിങ് പേപ്പർ ഇട്ട കേക്ക് ടിന്നിലേക്കു കേക്ക് ബാറ്റർ ഒഴിച്ച ശേഷം ഒന്ന് തട്ടി കൊടുക്കുക. ബേക്ക് ചെയ്യാൻ വയ്ക്കുന്ന പാത്രം 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം കേക്ക് ടിൻ പാത്രത്തിലേക്കു വച്ചു കൊടുക്കാം. (പാത്രത്തിൽ ഒരു തട്ട് വച്ചിട്ട് അതിനു മുകളിൽ കേക്ക് ടിൻ വയ്ക്കാം) ഈ സമയത്തു ഫ്ലെയിം മൂന്നു മിനിറ്റ് കൂട്ടി വയ്ക്കാം. അതിനു ശേഷം ലോ ഫ്ലേമിൽ ഒരു മണിക്കൂറും 10 മിനിറ്റും എടുത്ത് ഈ കേക്ക് ബേക്ക് ചെയ്യണം. ഈ അളവിൽ ഒരു കിലോയും 140 ഗ്രാമും അളവിലുള്ള കേക്കാണു കിട്ടിയത്. ബേക്ക് ആയാൽ കേക്ക് പാത്രത്തിൽ നിന്നും പുറത്തെടുത്തു തണുക്കാൻ വയ്ക്കാം. തണുത്ത ശേഷം കേക്ക് കട്ട് ചെയ്തു എടുക്കാം, ടേസ്റ്റി പ്ലം കേക്ക് റെഡി. 

 

Content Summary : Plum cake recipe by Bincy Lenin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com