മധുരം കിനിയും ഉണ്ണിയപ്പം, എത്ര കഴിച്ചാലും മടുക്കില്ല
Mail This Article
നാടൻ രുചിയോർമ്മകൾ ഉണർത്തുന്ന മധുരം, എത്ര കഴിച്ചാലും കൊതി തീരില്ല.
ചേരുവകൾ
• പച്ചരി - 1 കപ്പ്
• ശർക്കര - 1 കപ്പ് ( 1/4 വെള്ളം ഉരുക്കാൻ ആവശ്യമാണ്)
• ചെറിയ വാഴപ്പഴം -1
• ഏലക്ക -1
• മൈദ - 3 ടീസ്പൂൺ
• തേങ്ങാക്കൊത്ത് - 2 ടീസ്പൂൺ
• കറുത്ത എള്ള് - 1 ടീസ്പൂൺ
• വെളിച്ചെണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
ആദ്യം അരി 2 മണിക്കൂർ വെള്ളത്തിൽ കുതിർക്കുക. കുതിർത്തതിനു ശേഷം വെള്ളം കളഞ്ഞു മിക്‌സർ ജാറിൽ ഇട്ട് ഉരുക്കിയ ശർക്കര, ചെറിയ വാഴപ്പഴം , ഏലക്ക എന്നിവ ചേർത്ത് നന്നായി അരയ്ക്കണം. ഇത് നല്ല പേസ്റ്റ് ആക്കരുത്. മൈദ ചേർക്കാം. തേങ്ങാകൊത്തും എള്ളും വറുത്തെടുക്കുക. വറുത്ത തേങ്ങാകൊത്തും എള്ളും മാവിൽ ചേർത്തു നന്നായി ഇളക്കുക.
ഉണ്ണിയപ്പ ചട്ടി ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മാവ് ഒഴിച്ച് ഉണ്ണിയപ്പം ഗോൾഡൻ ബ്രൗൺ ആകുന്നത് വരെ വറുത്തെടുക്കുക.
Content Summary : Unniyappam recipe by Jisha Bijith.